Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം ജനശക്തി റാലിക്ക് പയ്യന്നൂര്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 11:17 pm IST
inKannur

പയ്യന്നൂര്‍: നിരവധി വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തിവരുന്ന അക്രമ രാഷ്‌ട്രീയത്തെ ബഹുജന പങ്കാളിത്തത്തോടെ ചെറുത്ത് തോല്‍പിക്കാന്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 1 ന് പയ്യന്നൂരില്‍ ജനശക്തിറാലി സംഘടിപ്പിക്കും. ജില്ലയിലെ 10 നിയോജക മണ്ഡലങ്ങളില്‍ നിന്നും മാഹിയില്‍ നിന്നുമായി ഇരുപത്തി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

ജനശക്തി റാലിയുടെ മുന്നോടിയായി നാളെ ജില്ലയില്‍ സിപിഎം അക്രമത്തില്‍ ബലിദാനികളായ പ്രവര്‍ത്തകരുടെ സ്മരണകളുണര്‍ത്തി വിവിധകേന്ദ്രങ്ങളില്‍ നിന്നും ബലിദാന്‍ ജ്യോതി പയ്യന്നൂരിലെത്തും. കല്ല്യാശ്ശേരി മണ്ഡലത്തിലെ കീച്ചേരിയില്‍ സ്വര്‍ഗ്ഗീയ വിനോദ് കുമാറിന്റെ സ്മൃതി മണ്ഡപത്തിനരികെ സംഗമിക്കുന്ന ജ്യോതി യാത്രകള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.

പയ്യന്നൂര്‍ പുഞ്ചക്കാട്ട് നിന്നാരംഭിക്കുന്ന ജ്യോതിയാത്ര ഉച്ചക്ക് 3 മണിക്ക് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.  യുവമോര്‍ച്ച പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് പി.വി.പ്രണവ് ജ്യോതിയാത്ര നയിക്കും. പേരാവൂര്‍ മണ്ഡലത്തിലെ ജ്യോതിയാത്ര രാവിലെ 9 മണിക്ക് മീത്തലെ പുന്നാട് ബിജെപി ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രജിത്ത് ജാഥ നയിക്കും. മട്ടന്നൂരിലെ ജ്യോതിയാത്ര രാവിലെ 9 മണിക്ക് ബിജെപി ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എം.ശ്യാംപ്രസാദ് യാത്ര നയിക്കും.

ധര്‍മ്മടം മണ്ഡലത്തില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.വിപിന്‍ നയിക്കുന്ന യാത്ര യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യും. അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കുന്ന് ഉച്ചക്ക് 1.30 ന് ജില്ലാ വൈസ്പ്രസിഡണ്ട് മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്യുന്ന ജ്യോതി യാത്ര മണ്ഡലം പ്രസിഡണ്ട് സച്ചിന്‍ പി.രാജ് നയിക്കും.

നാളെ രാവിലെ കടമ്പേരിയില്‍ നിന്നും യുവമോര്‍ച്ച തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് പി.ശ്രീകാന്ത് നയിക്കുന്ന പതാകജാഥ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.സുധീര്‍ ഉദ്ഘാടനം ചെയ്യും. ഉളിക്കലില്‍ നിന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ബിജു നയിക്കുന്ന കൊടിമരജാഥ പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നാരംഭിക്കുന്ന ഛായാചിത്ര യാത്ര യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രിന്‍സ് നയിക്കും. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്യും.

ഡിസംബര്‍ 1 ന് വൈകുന്നേരം 4 മണിക്ക് എടാട്ട് കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന ബഹുജനറാലി പെരുമ്പ കെഎസ്ആര്‍ടിസി, പുതിയ ബസ്സ്റ്റാന്റ് പഴയ ബസ്സ്റ്റാന്റ് വഴി സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും.

എ.പി.ഗംഗാധരന്‍, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, കരിപ്പത്ത് നാരായണന്‍, എ.പി.അരുണ്‍കുമാര്‍, മുരളി പെരിങ്ങോം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.