Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘സാര്‍ക്കി’ലെ മോദി പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 08:58 pm IST
inVicharam

പ്രധാനമന്ത്രി നരേന്ദ്രമോദി കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഒരു മോദി തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. സാര്‍ക്ക് ഉച്ചകോടി സ്തംഭിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമം പരാജയപ്പെടുകകൂടി ചെയ്തപ്പോള്‍ മോദി പ്രഭാവത്തിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.

തന്റെ കഴിവും ദര്‍ശനങ്ങളും വെളിപ്പെടുത്തുന്ന, ഭാരതത്തിനും ‘സാര്‍ക്ക്’ രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമായിരുന്ന മൂന്ന് ഉടമ്പടികള്‍-മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ സുഗമമായ മോട്ടോര്‍ വാഹന ഗതാഗതം, റെയില്‍ കണക്ഷന്‍, വൈദ്യുതി വിതരണ ശൃംഖല – ആയിരുന്നു മോദിയുടെ നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഭാരതം നിര്‍ദ്ദേശിക്കുന്ന എന്തിനേയും ഏതിനേയും എതിര്‍ക്കുന്ന പാക്‌നയം അത് സഫലീകൃതമാക്കിയില്ലെങ്കിലും അവ അടിവരയിട്ടത് മോദിയുടെ കാഴ്ചപ്പാടിനും കാര്യശേഷിക്കും ആയിരുന്നു. സാര്‍ക് സമ്മേളനത്തിനിടെ നരേന്ദ്രമോദി ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലെദ്വീപ് എന്നീ രാജ്യങ്ങളുമായി ചില പ്രധാനപ്പെട്ട കരാറുകളിലെത്തി എന്നത് ശ്ലാഘനീയമാണ്.

നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം ഇപ്പോള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലും അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി അവശേഷിക്കും. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മോദി എല്ലാ ‘സാര്‍ക്ക്’ നേതാക്കളെയും ക്ഷണിച്ചിരുന്നു എന്നതുതന്നെ അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്‌ദ്ധ്യം തെളിയിക്കുന്നു. നരേന്ദ്രമോദി ലക്ഷ്യമിടുന്നത് സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ ഇറക്കുമതി വര്‍ധിപ്പിക്കാനും വാണിജ്യ ഇടപാടുകള്‍ സുഗമമാക്കാനും ഗതാഗതബന്ധത്തില്‍ക്കൂടി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും മറ്റുമാണ്.

യുപിഎ സര്‍ക്കാരിന്റെ പത്ത് കൊല്ലത്തെ ഭരണത്തില്‍ വിദേശനയം ശീതീകരണിയിലായിരുന്നല്ലൊ. ഈ മരവിച്ച വിദേശനയത്തിന് നവജീവന്‍ നല്‍കാനാണ് മോദിയുടെ ശ്രമം. ഇത് ഭാരതത്തിന്റെ ഭാവി ശോഭനമാക്കാന്‍ സഹായകരമാകും. അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ബൃഹത്തായ മുതല്‍മുടക്ക് പദ്ധതികളെ ആകര്‍ഷിക്കുക മുതലായവ ലക്ഷ്യമിടുന്നതാണ് നരേന്ദ്രമോദിയുടെ വിദേശനയം. അത് ഇതിനകം ലോകവ്യാപകമായി ചലനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.

‘സാര്‍ക്ക്’ രാജ്യങ്ങള്‍ക്കും ഒരു ശോഭനമായ ഭാവികൂടി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് മോദി. ഭരണത്തില്‍ ആറുമാസം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി താന്‍ അധികാരത്തിലേറിയാല്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാവും എന്നും മറ്റുമുള്ള ദുഷ്പ്രവചനങ്ങളെ പൊളിച്ച് തന്റെ ഭരണം മുഴുവന്‍ ഭാരതജനതയ്‌ക്ക് വേണ്ടിയാണെന്നും അത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല എന്നുകൂടി തെളിയിച്ചിരിക്കുകയാണ്.

സാര്‍ക്ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വികസനത്തിന് അതിര്‍ത്തികള്‍ ബാധകമല്ലെന്നും ഭീകരവാദത്തെ സംയുക്തമായി നേരിടണമെന്നുമാണ് മോദി സാര്‍ക്ക് വേദിയില്‍ നല്‍കിയ സന്ദേശം. ഭാരതത്തിന്റെ ഭാവി എന്നാല്‍ ദക്ഷിണേഷ്യയുടെ ഭാവി എന്നാണ്. മോദിയുടെ സ്വപ്‌നം വലുതായാലും ചെറുതായാലും ഒരേ വെല്ലുവിളികള്‍ നേരിടുന്ന സാര്‍ക്ക് രാജ്യങ്ങളുടെ അളവറ്റശേഷിയില്‍ അദ്ദേഹം വലിയ വിശ്വാസം അര്‍പ്പിക്കുന്നു.

മോദി ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും തിരിച്ചറിഞ്ഞ് പരിഹാരം തേടേണ്ടവയാണ്. മേഖലയിലെ വാണിജ്യത്തിന്റെ അഞ്ചുശതമാനം പോലും സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്നില്ലെന്നിരിക്കെ ഭാരത കമ്പനികള്‍ വിദേശത്ത് കോടികള്‍ മുടക്കുന്നു. ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ദക്ഷിണേഷ്യയില്‍ 800 കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ ഭാരതത്തിന് സാധിച്ചു. നരേന്ദ്രമോദി തന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചുകൊണ്ട് പറഞ്ഞത് ഭാരതത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വേഗത്തില്‍ നടപ്പാക്കും.

ഉല്‍പ്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ദൂരം കുറച്ച് നേരിട്ടുള്ള വ്യാപാരത്തിന് അവസരമൊരുക്കും മുതലായവയാണ്. സാര്‍ക്ക് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. നടപടികളുടെ ലഘൂകരണം എന്ന മോദിയുടെ വീക്ഷണം സ്വാഗതാര്‍ഹമാണ്. മാനദണ്ഡങ്ങള്‍ സാധാരണമാക്കുക, പേപ്പര്‍ ജോലി കുറയ്‌ക്കുക, സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മൂന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് വ്യാപാര വിസ നല്‍കുക എന്നതും മോദിയുടെ വാഗ്ദാനങ്ങളാണ്. ദക്ഷിണേഷ്യയില്‍ പുതിയ ഉണര്‍വുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം പറയുന്നത് നാം കൈകോര്‍ത്ത് മുന്നേറി ലക്ഷ്യത്തിലെത്തണം എന്നാണ്. മോദിയുടെ ശക്തമായ സ്വാധീനം ഭാരതത്തിന്റെ വിദേശ നയത്തെ മരവിപ്പില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.