Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുന്‍കരുതല്‍ സ്വീകരിച്ച് പക്ഷിപ്പനി ഒഴിവാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:03 pm IST
inAlappuzha

ആലപ്പുഴ: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പക്ഷിപ്പനി അത്ര ഗുരുതരമല്ലെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. പക്ഷികളില്‍ വൈറസ് ബാധമൂലമുണ്ടാകുന്ന സാംക്രമിക രോഗമാണു പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്‌ളൂ. കാട്ടുപക്ഷികളില്‍ നിന്നാണ് ഈ രോഗം വളര്‍ത്തുപക്ഷികള്‍ക്കു പകരുന്നത്. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളെയും മറ്റു പക്ഷികളെയും പക്ഷിപ്പനി ബാധിക്കും. തൂവലുകള്‍ നഷ്ടപ്പെടുക, മുട്ടയുടെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന പക്ഷിപ്പനി താരതമ്യേന അപകടരഹിതമാണ്.ഇറച്ചിക്കോഴികളെ ബാധിക്കുന്ന രണ്ടാമത്തെ ഇനം പക്ഷിപ്പനി മാരകവും അതിവേഗം പടരുന്നതുമാണ്. ഇത്തരം പനിബാധിച്ച കോഴികള്‍ 48 മണിക്കൂറിനകം ചാകും.പക്ഷിപ്പനി ബാധിച്ച കോഴിയുടെ പൂവില്‍ കുമിളകള്‍. ഇതിനുള്ളില്‍ ദ്രാവകമോ രക്തമോ ആകും. കാലുകളില്‍ ചുവന്ന തടിപ്പ്.

മൂക്കില്‍നിന്നും കണ്ണുകളില്‍നിന്നും വെള്ളം ഒലിക്കുന്നതും പക്ഷിപ്പനിയുടെ ലക്ഷണമാണ്. താറാവ് പെട്ടെന്നു തൂങ്ങി നില്‍ക്കുകയും ചുണ്ടു വിറപ്പിക്കുകയും പിന്നീട് തല തല്ലി വീണു ചാകുകയുമാണു താറാവുകളിലെ പക്ഷിപ്പനിയുടെ ലക്ഷണം. കണ്ണിനു നീലനിറമാകുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. പക്ഷിപ്പനി വൈറസുകള്‍ താരതമ്യേന രോഗസംക്രമണ സാധ്യത കുറഞ്ഞവയാണ്. സാധാരണയായി പക്ഷികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് മനുഷ്യരില്‍ കടന്നു രോഗമുണ്ടാക്കുന്നത്. പക്ഷികളുടെ വിസര്‍ജ്യവസ്തുക്കളില്‍നിന്നും ശരീരദ്രവങ്ങളില്‍നിന്നുമാണു രോഗം പകരുന്നത്. രോഗബാധിതമായ പക്ഷികളുമായി നേരിട്ടുള്ള സമ്പര്‍ക്കം, അസുഖം ബാധിച്ച പക്ഷികളെ വെട്ടുക, തൊലിയുരിക്കുക, തൂവല്‍ പറിക്കുക തുടങ്ങിയവയില്‍ നിന്ന് രോഗം പകരാം.

തീറ്റ, വെള്ളം, കൂട്, പക്ഷികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, വസ്ത്രങ്ങള്‍, അസുഖബാധിതരായ പക്ഷികളുടെ മുട്ടകള്‍ വിരിയാന്‍ വച്ച ഇന്‍ക്യുബേറ്ററുകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയും രോഗം പകരാം.സാധാരണ പനിയുടെ ലക്ഷണങ്ങളുമായി ആരംഭിക്കുന്ന അസുഖത്തെത്തുടര്‍ന്നു ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, പേശിവേദന, തൊണ്ടവേദന, അവയവങ്ങള്‍ പ്രവര്‍ത്തിക്കാതാകുക തുടങ്ങിയവയുണ്ടാകാം.പക്ഷിപ്പനി മനുഷ്യരില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കാറില്ല. രോഗം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍, അറവുശാലകളിലും ഫാമുകളിലും ജോലി ചെയ്യുന്നവര്‍, പക്ഷികളെ വളര്‍ത്തുന്നവര്‍ എന്നിവര്‍ക്ക് രോഗം പകരാം.

രോഗം ബാധിച്ച പക്ഷിയുടെ വിസര്‍ജ്യങ്ങളിലും സ്രവങ്ങളിലും രോഗാണു കലര്‍ന്നിരിക്കും. അതിനാല്‍, ദേഹത്തു മുറിവുകളുള്ളപ്പോള്‍ പക്ഷികളുമായി അടുപ്പം ഒഴിവാക്കുക. വ്യക്തിശുചിത്വം നിര്‍ബന്ധം.രോഗബാധയുള്ള പ്രദേശങ്ങളില്‍ ഇറച്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. രോഗബാധയുള്ള സ്ഥലങ്ങളില്‍ ഇവയുടെ ഇറച്ചി 70 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ പാകംചെയ്തു കഴിക്കാം. പകുതി പാകത്തിലുള്ള ഇറച്ചി വിഭവങ്ങള്‍ കഴിക്കരുത്. മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും പക്ഷിപ്പനി വൈറസ് ബാധയില്‍ നിന്നു മുക്തമല്ല. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും പക്ഷിപ്പനി വൈറസ് നശിക്കില്ല.

രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്നു താറാവ്, കോഴി തുടങ്ങിയ പക്ഷികളെയൊന്നും ഇറക്കുമതി ചെയ്യരുത്. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി അവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കണം. 56 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്നു മണിക്കൂറും 60 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റും 70 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റും ചൂടാക്കിയാല്‍ വൈറസ് നശിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.