Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേട് ; വീട്ടുമുറ്റത്ത് വെള്ളക്കെട്ടുമായി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 11:04 am IST
inKasargod

കാസര്‍കോട്: വാട്ടര്‍ അതോരിറ്റിയുടെ പിടിപ്പുകേടുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി  മുറ്റത്ത് വെള്ളക്കെട്ടുമായി  ദുരിതമനുഭവിക്കുകയാണ് ഉളിയത്തടുക്കയിലുള്ള മധൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തെ മന്നിപ്പാടിയിലെ പുഷ്പയും കുടുംബവും.

വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കാസര്‍കോട്ടേയും പ്രാന്തപ്രദേശങ്ങളിലേയും കുടിവെള്ള വിതരണം തടസ്സപ്പെട്ടുതുടങ്ങിയതോടെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനുകള്‍ റദ്ദ് ചെയ്ത് കിണറുകള്‍ കുത്തിയും ബോര്‍വെല്ലുകള്‍ കുഴിച്ചും കുടിവെള്ളത്തിനുള്ള സംവിധാനം കണ്ടെത്തിയിരുന്നു. നാല് വര്‍ഷം മുമ്പാണ് മന്നിപ്പാടി ഗണേഷ് നഗറിലെ ഭണ്ഡാര റോഡില്‍ താമസിക്കുന്ന പുഷ്പ വീട്ടുമുറ്റത്ത് ബോര്‍വെല്‍ കുഴിച്ചത്.

പുഷ്പയുടെ വീട്ടുമതിലിനരികിലൂടെ തൊട്ടടുത്ത അനേകം വീടുകളിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ പലരും കണക്ഷനുകള്‍ റദ്ദ് ചെയ്തു. എന്നാല്‍ ഈ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പുകളില്‍ ജലവിതരണം നിര്‍ത്തിവെയ്‌ക്കുന്നതിന് പകരം പാതിവഴിയില്‍ വെച്ച് ബ്ലോക്ക് ചെയ്ത് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തടിയൂരിയതാണ് പുഷ്പയും കുടുംബവും ഇന്നനുഭവിക്കുന്ന വീട്ടുമുറ്റത്തെ വെള്ളക്കെട്ടിന് കാരണം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെ കുടിവെള്ളം ഒഴുകിവരുന്ന സന്ദര്‍ഭങ്ങളില്‍ പുഷ്പയുടെ വീട്ടുമുറ്റത്തെ കുഴല്‍ കിണറിനകത്തേക്ക് ഭൂമിക്കടിയിലൂടെ ഒഴുകിയെത്തി വീട്ടുമുറ്റത്ത് സദാനേരവും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം കെട്ടിടത്തിനും ഭീഷണിയാകുന്നതായി പുഷ്പ പറയുന്നു. വെള്ളച്ചാലുകള്‍ മൂലം പുഷ്പക്കും കുടുംബത്തിനും വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഇത് സംബന്ധിച്ച് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ക്കും അസി.എഞ്ചിനിയര്‍മാര്‍ക്കും പലതവണ പരാതികള്‍ നല്‍കിയെങ്കിലും നാളിതുവരെക്കും നടപടി ഉണ്ടായിട്ടില്ല.

കുടിവെള്ളം കടന്നുപോകുന്ന പൈപ്പ് ലൈനിലെ ലീക്ക് കണ്ടെത്തി പാതയോരത്തുള്ള വലിയ പൈപ്പ് ലൈനില്‍ നിന്നും ബന്ധം വിച്ഛേദിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനാകുമായിരുന്നെന്ന് പുഷ്പയും നാട്ടുകാരും പറയുന്നു. വെള്ളക്കെട്ടുകള്‍ കുടുംബത്തിനും വീടിനും ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങളെക്കുറിച്ചും വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.