ഇസ്ലാമാബാദ്: പാക് നാവിക സേന ഭാരതീയരായ 61 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരുടെ 11 ബോട്ടുകളും സുരക്ഷാ സേന പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. സമുദ്രാതിര്‍ത്തി ലംഘനത്തെത്തുടര്‍ന്ന് വിദേശ ആക്ട് പ്രകാരവും ഫിഷറീസ് ആക്ട് പ്രകാരവുമാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
















