ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവായ്‌പ് കേസില്‍ എന്‍ ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ. വാതു വയ്‌പ് കേസില്‍ കുറ്റക്കാരായ താരങ്ങളെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ബിസിസിഐ വ്യക്തമാക്കി.
മോശം പെരുമാറ്റത്തിന് കളിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്‍.ശ്രീനിവാസന്‍ തയ്യാറായില്ലെന്ന കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ബിസിസിഐ നിഷേധിച്ചു.
കളിക്കാര്‍ക്ക് കര്‍ശന താക്കീത് ശ്രീനിവാസന്‍ നല്‍കിയിരുന്നുവെന്ന് ബി.സി.സിഐ വര്‍ക്കിംഗ് കമ്മിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കളിക്കാരുടെ നിയമലംഘനത്തെക്കുറിച്ച് ശ്രീനിവാസനും മറ്റ് ഐ പി എല്‍ ഭാരവാഹികള്‍ക്കും അറിയാമായിരുന്നുവെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
















