Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിഡ്‌നിയില്‍ മോദി വന്നപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 09:45 pm IST
inVicharam

അന്താരാഷ്‌ട്ര വിദ്യാര്‍ഥിനിയെന്ന നിലയ്‌ക്ക്, പല വര്‍ഷങ്ങളിലായി ഞാന്‍ സിഡ്‌നിയില്‍ പലതരം പരിപാടികള്‍ കണ്ടിട്ടുണ്ട്. വിവിധ സംഘടനകളും ഫൗണ്ടേഷനുകളും മറ്റും സംഘടിപ്പിച്ചിരുന്നതാണ് അവയെല്ലാം.

ഞാന്‍ അവയില്‍ നിന്നെല്ലാം അകലം പാലിച്ചിട്ടുമുണ്ട്. ഇവയില്‍ പങ്കെടുക്കാത്തതിന് അനവധി കാരണങ്ങളോ ന്യായീകരണങ്ങളോ എനിക്കുണ്ടുതാനും. എന്നാല്‍ യുവ സംഘവുമായി ബന്ധപ്പെടാന്‍ ഒരവസരം ലഭിച്ചപ്പോള്‍ എന്നിലെ സങ്കോചം പെട്ടെന്നാണ് അപ്രത്യക്ഷമായത്.

ജോലിയും പഠനവും കഴിഞ്ഞുള്ള വളരെക്കുറച്ച് സമയം, സാധാരണ മറ്റേതെങ്കിലും അവസരമായിരുന്നെങ്കില്‍ ഞാന്‍ അകന്നുമാറുമായിരുന്ന, ആ പരിപാടിക്ക് ചെലവിടാന്‍ എനിക്ക് ആവേശം പകര്‍ന്നത് എന്താണ്?

ഇതാദ്യമായാണ് ആസ്‌ട്രേലിയയിലെ 250 ലേറെ ഇന്ത്യന്‍ സംഘടനകള്‍ ഒരേ ഒരാള്‍ക്കുവേണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി, ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.ഇതുതന്നെ ഭാരത ആസ്‌ട്രേലിയന്‍ സമൂഹത്തിന്റെ വലിയ ഒരു നേട്ടമാണ്.ഭാരതത്തിന്റെ പ്രധാനമന്ത്രിയായുള്ള അദ്ദേഹത്തിന്റെ വരവ്, 28 വര്‍ഷത്തിനു ശേഷം ആഘോഷിക്കേണ്ടയൊന്നുതന്നെയായിരുന്നു. ഇവരെയെല്ലാം ഒരേ ലക്ഷ്യത്തിനു വേണ്ടി ഒത്തുചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമാകാന്‍ ഞാനും ആഗ്രഹിച്ചു.

ഭാരത തെരഞ്ഞെടുപ്പ് ഞാന്‍ സൂക്ഷ്മമായി പിന്‍തുടരാറില്ല. എന്നാല്‍ അതെന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുടനീളം ഉണ്ട്. അതില്‍ നിന്ന് രക്ഷയില്ല. ഇതാദ്യമായാണ് എന്റെ തലമുറ ഇത്രയും ആവശേഭരിതരാകുന്നത്. ആരാണ് അധികാരത്തില്‍ ഇരിക്കുന്നതെന്നതില്‍ താല്പ്പര്യം ഉണ്ടാകുന്നതും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതും ഇതാദ്യമായാണ്. മോദിയുടെ പ്രചാരണത്തിന് ഭാരതത്തിലെ എല്ലാ തലമുറകളുടേയും ശ്രദ്ധ ലഭിച്ചിരുന്നു.

മോദി പ്രധാനമന്ത്രിയായതില്‍ ആര്‍ക്കും അത്ഭുതമില്ല. പുതിയ ഒരാധുനിക ഭാരതമെന്ന പ്രതീക്ഷയാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. ഇതാദ്യമായിട്ടാണ് ഞാനും അച്ഛനും രാഷ്‌ട്രീയവും ഭാരതത്തെ മാറ്റിമറിക്കാന്‍ വേണ്ട പരിഷ്‌ക്കാരങ്ങളും ചര്‍ച്ച ചെയ്തതതും. ആധുനിക ഭാരതം എങ്ങനെയാകണം എന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു അത്. തിങ്കളാഴ്ച അതിരാവിലെ, മോദിക്കുവേണ്ടി യുവ എന്ന പരിപാടിയുടെ , ഒരു വൊളന്റിയര്‍ എന്ന കര്‍ത്തവ്യം ഞാന്‍ ആരംഭിച്ചു. വ്യത്യസ്തരായ രണ്ടു സ്ത്രീകളായ ആസ്താ സിംഗും ദിവ്യ ധനറാമുമാണ് ഇത് സംഘടിപ്പിച്ചിരുന്നത്.

വര്‍ണ്ണാഭമായ ടീ ഷര്‍ട്ടുകളും ധാരാളം ടിക്കറ്റുകളുമായി എത്തിയ ഞങ്ങള്‍ സ്റ്റാള്‍( ടിക്കറ്റ് സ്റ്റാള്‍) കാവിയും വെള്ളയും പച്ചയും പൂശാന്‍ തീരുമാനിച്ചു. പത്തു മണിയായപ്പോഴേയ്‌ക്കും ഞങ്ങളുടെ സ്റ്റാളിനു ചുറ്റും ടിക്കറ്റിനുവേണ്ടി വന്‍ തിരക്കായി. ആള്‍ക്കൂട്ടം വലുതായി വലുതായി വന്നു. നൂറിന്റെ കൂട്ടങ്ങളായാണ് ജനം വന്നത്. അവര്‍ സിഡ്‌നിയില്‍ നിന്നുമാത്രമായിരുന്നില്ല, എല്ലായിടങ്ങളില്‍ നിന്നും അവര്‍ എത്തി. മെല്‍ബണ്‍, ബ്രിസ്‌ബേന്‍, അഡിലെയ്ഡ് എന്നിവിടങ്ങളില്‍ നിന്നും കടല്‍കടന്നുപോലും ജനം എത്തി.

നമോയെ കാണുകയെന്നത് തങ്ങളെ സംബന്ധിച്ച് എത്രമാത്രം അര്‍ഥമുള്ളതാണെന്ന് വിശദീകരിച്ചു വരെ ടിക്കറ്റ് നേടാന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു തരം ഭക്തിയോടെയാണ് മോദിയെ അവര്‍ കണ്ടത്. മോദിയുടെ സാന്നിധ്യത്തിനു വേണ്ടി അവര്‍ എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു. വേഗത്തിലാണ് ടിക്കറ്റ് തീര്‍ന്നത്. കാത്തിരിക്കുന്നവര്‍ക്ക് നല്‍കാന്‍ കൂടുതല്‍ ടിക്കറ്റ് എന്റെ കൈവശമില്ലല്ലോയെന്ന് ഓര്‍ത്ത് എനിക്ക് സങ്കടവും വന്നു.

വേദിയിലേക്ക് കടന്ന ഞാന്‍ ജനക്കൂട്ടത്തെ കണ്ട് അത്ഭുതപ്പെട്ടുപോയി.നമ്മുടെ ത്രിവര്‍ണ്ണ പതാക കൂടുതല്‍ മനോഹരമായി തോന്നി. ഒരേ ഒരാള്‍ പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ 15,000 പേര്‍ തടിച്ചു കൂടിയിരിക്കുന്നു!! മോദി സ്‌റ്റേജിലേക്ക് വരുന്നത് കാത്ത്, വര്‍ദ്ധിച്ചുവരുന്ന ആവേശത്തോടെ സാംസ്‌ക്കാരിക പരിപാടികള്‍ കഴിയുന്നതുവരെ ഞങ്ങള്‍ ഇരുന്നു. അദ്ദേഹം വന്നപ്പോള്‍ ജനക്കൂട്ടം ഒന്നടങ്കം കൈയടിച്ചു.ഇതെല്ലാം എന്തുകൊണ്ടെന്ന് ് അദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് മനസിലാക്കിത്തന്നു.

അദ്ദേഹം ഞങ്ങളില്‍ ഒരാളായിരുന്നു.സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ യുദ്ധങ്ങള്‍ അതേപോലെ അഭിമുഖീകരിച്ച, ഏറ്റവും ചെറിയകാര്യം നേടാന്‍ പോലും അനാവശ്യ ചുവപ്പുനാടകള്‍ മൂലമുള്ള നിരാശ മനസിലാക്കുന്ന, ആളായിരുന്നു. അവരവര്‍ രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതാണ് പരിഹാരമെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും നമുക്ക് ആസ്‌ട്രേലിയക്കാരെ പിന്തുടരാം. അവിടെ ആരോഗ്യ, നിയമ മേഖലകളില്‍ ഉള്ളവര്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താം.

സര്‍ക്കാരിന്റെ വിവിധ നടപടികളാണ് മോദി പ്രസംഗിച്ചത്. മെയ്‌ക്ക് ഇന്‍ ഇന്ത്യയാകട്ടെ ധന്‍ജന്‍ യോജനയാകട്ടെ, എന്നെ ആകര്‍ഷിച്ചത്, ആസ്‌ട്രേലിയയില്‍ നിന്ന് ഭാരതീയര്‍ പഠിക്കേണ്ടതെന്താണെന്നതിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്, ഏതു തൊഴിലിന്റെയും അന്തസ്.

ജീവിക്കാന്‍ വേണ്ടി, കുടുംബത്തെ പോറ്റാന്‍ വേണ്ടി,നിങ്ങള്‍ എന്തുചെയ്യുന്നുവെന്നതല്ല നോക്കേണ്ടത്, അതിനെ ബഹുമാനത്തോടെ കാണുകയാണ് ചെയ്യേണ്ടത്. ഈ രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കാന്‍ ഒരു കാരണമിതാണ്. നിങ്ങള്‍ ടാക്‌സി ഡ്രൈവറോ ശുചീകരണത്തൊഴിലാളിയോ വലിയ കമ്പനിയിലെ ഉന്നത എക്‌സിക്യൂട്ടീവോ ആരുമായിക്കോട്ടെ, നിങ്ങളെ ജനങ്ങളും സര്‍ക്കാരും ഒരു പോലെയാണ് കാണുന്നത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള, സങ്കേതിക വിദ്യയുള്ള, വൈദഗ്ധ്യം നേടിയ തൊഴിലാളികളുള്ള, ശുചിത്വമുള്ള ഭാരതമാണ് മോദിയുടെ സ്വപന്ത്തില്‍. അതു തന്നെയാണ് എന്റെയും സ്വപ്‌നം.സര്‍ക്കാരല്ല, ജനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് രാഷ്‌ട്രം നിര്‍മ്മിക്കുന്നതെന്നാണ് മോദി പറഞ്ഞത്. 125 കോടി ജനങ്ങളുടെ ചെറിയ സംഭാവനകള്‍ മതി ഈ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍.

ചെറുപ്പക്കാരായ, ഊര്‍ജസ്വലരായ പൗരന്മാര്‍ക്കിടയില്‍ മോദിയ്‌ക്കുള്ള സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്. അവരാകട്ടെ തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും കടമകളെപ്പറ്റിയും കൂടുതല്‍ ബോധവാന്മാരായി വരികയാണ്. അതിനാല്‍ പുതുഭാരതത്തെപ്പറ്റിയുള്ള ഞങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകാനുള്ള സാധ്യത വളരെയേറെക്കൂടി.

എന്റെ രാജ്യത്തിനായി കരുതി വച്ചിരിക്കുന്നതോര്‍ത്ത് മുന്‍പത്തേക്കാള്‍ ആവേശഭരിതയായാണ് ഞാന്‍ വേദി വിട്ടത്.

(ലേഖിക സിഡ്‌നിയിലെ

മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.