Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേര്‍പിരിഞ്ഞ് ഒരു സംവത്‌സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 09:26 pm IST
in Vicharam

ഭാരതീയ മസ്ദൂര്‍ സംഘിന്റെ ബാങ്കിംഗ് മേഖലയിലെ ഘടകമായ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് (എന്‍ഒബിഡബ്ല്യു) എന്ന സംഘടനയുടെ ഒരു ഘടകം കേരളത്തിലെ യൂക്കോബാങ്കില്‍ 1967-68 ല്‍ അടിത്തറ പാകിക്കൊണ്ട്, മാതൃസംഘടനയെ വളര്‍ത്തി ഉന്നതസ്ഥാനത്തെത്തിച്ചവരിലെ മുന്‍പന്തിയിലായിരുന്ന മഹത് വ്യക്തിയായിരുന്നു, 2013 നവംബര്‍ 28 ന് അന്തരിച്ച് മോക്ഷപ്രാപ്തനായ പി. ത്രിവിക്രമ (പി.ടി) റാവുജി. പരേതന്റെ പ്രഥമ പുണ്യതിഥി കാര്‍ത്തികമാസ കൃഷ്ണപക്ഷ ഏകാദശിതിഥിയായ ഇന്നാണ്.

കൊച്ചി(മട്ടാഞ്ചേരി)യില്‍ അന്ന് (28.11.2013) നടക്കുന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ റാവുജി ചെന്നിരുന്നു. അന്ന് വൈകുന്നേരം, 24 വര്‍ഷം കാര്യദര്‍ശിയായി താന്‍ സേവനമനുഷ്ഠിച്ച സാമൂഹ്യ സേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഒരു അംഗമെന്ന നിലക്ക് പങ്കെടുക്കാമെന്ന് റാവുജി വാക്കുതന്നിരുന്നു. വധൂ-വരന്റെ പിതാക്കള്‍ എന്‍ഒബിഡബ്ല്യു/എന്‍ഒബിഒ എന്നീ സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നത് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ റാവുജിക്ക് പ്രത്യേക കാരണമായി.

വിവാഹമണ്ഡപസ്ഥലത്ത് ചെല്ലുന്നതിന് മുമ്പ്, കൊച്ചി ഗോശ്രീപുരം വെങ്കിടാചലപതി ദര്‍ശനത്തിന് ക്ഷേത്രത്തിലേക്കാണ് റാവുജി ചെന്നത്. ദര്‍ശനശേഷം പ്രദക്ഷിണം കഴിഞ്ഞ റാവുജി കലശലായ നെഞ്ചുവേദനയനുഭവപ്പെട്ട് ക്ഷേത്രമണ്ഡപത്തിലൊരിടത്തിരുന്നു. അതേ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പായി, ബാങ്ക് ഓഫ് മഹാരാഷ്‌ട്രയിലെ മുന്‍ ഉദ്യോഗസ്ഥനും എന്‍ഒബിഡബ്ല്യുവിന്റെ സജീവപ്രവര്‍ത്തകനുമായിരുന്ന പി. സുധാകരശേണായിയെ ദേവദര്‍ശനത്തിനായി അന്നേരം ക്ഷേത്രത്തിലും റാവുജി വേദനിച്ചുസഹിച്ചിരിക്കുന്ന ഇടത്തുമെത്തിച്ചത് ജഗദീശ്വരന്‍ തന്നെയായിരുന്നു.

റാവുജിയെ തന്റെ കാറില്‍ കൊച്ചിയിലെതന്നെ നല്ലൊരു ആശുപത്രിയില്‍ സുധാകരശേണായി പെട്ടെന്നെത്തിച്ചെങ്കിലും ഈശ്വരനിശ്ചയം അന്നുതന്നെ റാവുജിയുടെ ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തി തന്നില്‍ ലയിപ്പിക്കുകയെന്നതായിരുന്നു. അന്നുതന്നെ റാവുജി നമ്മളെ വിട്ടുപിരിഞ്ഞു.

1943 മെയ് 20 ന് ആലുവയില്‍ ജനിച്ച റാവുജി, പത്താംതരം പൂര്‍ത്തിയാക്കി, ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്റ് എന്നിവയില്‍ ഉയര്‍ന്ന വിജയം നേടിക്കൊണ്ട് 1961 ല്‍ കൊച്ചിയിലെ യുണൈറ്റഡ് കമേഴ്‌സ്യല്‍ ബാങ്ക് (പിന്നീട് യൂക്കോ ബാങ്ക്) ലിമിറ്റഡിന്റെ ശാഖയില്‍ സ്‌റ്റെേനാഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. ബന്ധുക്കളും നാട്ടുകാരും ബാങ്ക് അധികാരി-സഹപ്രവര്‍ത്തകര്‍ എന്നിവരും റാവുജിയെ സ്‌നേഹിച്ചിരുന്നതിന് പ്രധാന കാരണം റാവുജിയുടെ കറകളഞ്ഞ സ്വയംസേവകത്വം ആയിരുന്നു.

കൃത്യനിഷ്ഠ അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. ആ റാവുജിയാണ് 1964 ആഗസ്റ്റ് 4 ന് ഞാനുമായി പരിചിതനായത്. ബി.കോം ബിരുദം ലഭിച്ചയുടന്‍ ജോലിക്കായി പല ബാങ്കിലും അപേക്ഷ അയച്ച എനിക്ക്, ജോലിക്കായുള്ള അഭിമുഖക്കത്ത് ലഭിച്ചത് യൂക്കോബാങ്കില്‍നിന്നായിരുന്നു. ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചശേഷം, ടൈപ്പ്‌റൈറ്റിംഗും പാസായ എന്റെ കഴിവറിയുവാന്‍ മാനേജര്‍ എന്നെ റാവുജിയുടെയടുക്കല്‍, അയച്ചു.

ആ നിമിഷത്തിലായിരുന്നു റാവുജിയെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആ പരിചയം എന്നും അദ്ദേഹത്തിന്റെ അടുത്ത ശിഷ്യനാക്കുകയും, അദ്ദേഹത്തെ എന്റെ മാര്‍ഗ്ഗദര്‍ശിയാക്കുകയും ചെയ്തു. ആ ബന്ധം റാവുജി അന്തരിക്കുന്നതിന് ഒരു പത്തുമണിക്കൂര്‍ മുമ്പുവരെ തുടര്‍ന്നുപോന്നിരുന്നു. 1964 ആഗസ്റ്റ് 10 മുതല്‍ക്കായിരുന്നു എന്റെ യൂക്കോ ബാങ്കിലേക്കുള്ള പ്രവേശനം.

2000 മെയ് 20 ന് അറുപത് വയസ് പൂര്‍ത്തിയാക്കി മെയ് 31 ന് ബാങ്ക് സേവനത്തില്‍നിന്നും വിരമിച്ച റാവുജി തന്റെ ഏതാണ്ട് പൂര്‍ണസമയം ഭാരതീയ മസ്ദൂര്‍ സംഘിന്റെ വളര്‍ച്ചക്കായി വിനിയോഗിച്ചു. റാവുജിയുടെ അവിവാഹിതജീവിതം സേവാപ്രവര്‍ത്തനം നിഷ്ഠാപൂര്‍വം നടത്തുവാന്‍ അദ്ദേഹത്തെ സഹായിച്ചു.

ബാങ്ക് സേവനത്തില്‍നിന്ന് വിരമിച്ച് ഒരുവര്‍ഷം കഴിഞ്ഞ്, മസ്ദൂര്‍ സംഘിനായി പൂര്‍ണസമയം വിനിയോഗിക്കാന്‍ റാവുജിയെ നിയോഗിച്ചപ്പോള്‍, 1978 ല്‍ സ്ഥാപിതമായ സാമൂഹ്യസേവാ കേന്ദ്രം എന്ന സേവാസ്ഥാപനത്തിന്റെ കാര്യദര്‍ശിയായി 24 വര്‍ഷം നിര്‍ധന-നിരാലംബര്‍ക്ക് ധനസഹായമെത്തിച്ച ചുമതല, 2002 ല്‍ അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയുണ്ടായി. റാവുജിയുടെ ആശീര്‍വാദവും മാര്‍ഗ്ഗനിര്‍ദ്ദേശവും 2013 നവംബര്‍ 28 രാവിലെവരെ എനിക്ക് ലഭിക്കുകയുണ്ടായെന്നത് ഞങ്ങള്‍ തമ്മിലുള്ള പൂര്‍വ്വജന്മ ബന്ധമാണെന്നത് നിശ്ചയമാണ്.

ത്രിവിക്രമറാവുജി ഭൗതികശരീരത്തെ ഉപേക്ഷിച്ച് പരമാത്മാവില്‍ തന്റെ ആത്മാവിനെ വിലയിപ്പിക്കുവാന്‍ തെരഞ്ഞെടുത്ത തിഥി, ഞാന്‍ എന്നും അദ്ദേഹത്തെ ഓര്‍ക്കണമെന്നതിനായിരുന്നുവെന്നു ദൃഢമായി വിശ്വസിക്കുന്നു. എന്റെ പിതാവ് യുഗാബ്ദം 5096 ലെ കാര്‍ത്തികമാസ കൃഷ്ണപക്ഷ ഏകാദശിക്ക് വൈകുന്നേരമായിരുന്നു അന്തരിച്ചത്. റാവുജിയും തന്റെ ഭൗതികശരീരത്തെ ഉപേക്ഷിച്ചത് യുഗാബ്ദം 5115 ലെ കാര്‍ത്തികമാസ കൃഷ്ണപക്ഷ ഏകാദശിയന്ന് വൈകുന്നേരം തന്നെയായിരുന്നു. ഇത്തവണയും ഇനിവരുന്ന ഓരോ സംവത്‌സരത്തിലും ആ രണ്ട് പൂജ്യരുടെ പുണ്യതിഥി ഒരേ തിഥിയിലായിരിക്കുമെന്നത് ഈശ്വരനിശ്ചയംകൂടിയാണ്. റാവുജിയുടെ ആത്മാവിന് മുന്നില്‍ ഞാന്‍ സാദരം നമിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.