Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരശ്ശീല ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:09 pm IST
inThrissur

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ നാമത്തില്‍ നടത്തിവരുന്ന 15-ദിവസം നീണ്ടു നില്‍ക്കുന്ന 37-ാമത് ചെമ്പൈസംഗീതോത്സവത്തിന്റെ തിരശ്ശീല നാളെ സന്ധ്യക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉയരും. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ഡോ: വി.എം. ഗോപാലമേനോന്‍ വിശിഷ്ടാതിഥിയായും, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിക്കുന്നതുമായ ചെമ്പൈ സംഗീതോത്സവം ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ ഡോ: കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞന്‍ മങ്ങാട് കെ. നടേശന് മന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ സമ്മാനിക്കും. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10ഗ്രാം സ്വര്‍ണ്ണപ്പതക്കവും, 50,001രൂപയും, പ്രശസ്തി ഫലകവും, പൊന്നാടയും അടങ്ങിയതാണ് പുരസ്‌ക്കാരം.

തുടര്‍ന്ന് പുരസ്‌ക്കാര ജേതാവ് മങ്ങാട് കെ. നടേശന്റെ ഉദ്ഘാടന കച്ചേരിയുമുണ്ടാകും. മറ്റന്നാള്‍ രാവിലെ ക്ഷേത്രത്തില്‍ ശീവേലിക്ക് ശേഷം ശ്രീലകത്തെ കൊടിവിളക്കില്‍ നിന്ന് കൊളുത്തി കൊണ്ടുവരുന്ന ദീപം ചെമ്പൈസംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് ക്ഷേത്രം തന്ത്രി പകരുന്നതോടെ സംഗീതാര്‍ച്ചന തുടക്കമാകും.

തുടര്‍ന്നുള്ള 15- ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാഗരത്തില്‍ ആറാടും. സംഗീതരംഗത്തെ പാടി പതിഞ്ഞവരും, തുടക്കക്കാരും, പ്രശസ്തരുമുള്‍പ്പടെ മൂവ്വായിരത്തിലധികം സംഗീതജ്ഞര്‍ ഭഗവാന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തും.

സംഗീതോത്സവത്തിലെ ആദ്യ പത്തുദിവസം സന്ധ്യക്ക് പ്രശസ്തരുടെ വിശേഷാല്‍ കച്ചേരികളുണ്ടാകും. അവസാന അഞ്ചു ദിവസത്തെ പ്രശസ്തരുടെ കച്ചേരികള്‍ ആകാശവാണിയും, ദൂരദര്‍ശനും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ചെമ്പൈവൈദ്യനാഥ ഭാഗവതര്‍ സംഗീതവേദികളില്‍ ഉപയോഗിച്ചിരുന്ന തമ്പുരു ചെമ്പൈ സംഗീതവേദിയില്‍ ഇത്തവണ ഉണ്ടാകുമെന്നതാണ് ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിന്റെ സവിശേഷത.

കോട്ടായി ചെമ്പൈ ഗ്രാമത്തിലുള്ള ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഭവനത്തില്‍ സൂക്ഷിച്ചിട്ടുള്ള തമ്പുരുവിന് നാളെ വൈകീട്ട് കിഴക്കേനട മജ്ഞുളാല്‍ പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഗീതമണ്ഡപത്തിലേക്ക് സ്വീകരിച്ചാനയിക്കും. ഭാഗവതര്‍ അവസാനമായി കച്ചേരി നടത്തിയ മൂഴിക്കുളം ക്ഷേത്രത്തിലും, കേരള കലാമണ്ഡലത്തിലും തമ്പുരുവിന് സ്വീകരണം നല്‍കിയ ശേഷമാണ് ഗുരുവായൂരെത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.