Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വട്ടോനിട്ട് വാള പിടുത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 08:55 pm IST
inVicharam

ബിവറേജസ് ഔട്ട്‌ലറ്റിനടുത്തെ ഇടുങ്ങിയ ഒറ്റമുറി, ബേക്കറി കം ടീസ്റ്റാള്‍. അലമാരക്കുമറവില്‍ ഒരു മേശയും നാലഞ്ചു കസേരകളും. ബിവറേജസില്‍ നിന്നു വാങ്ങുന്നത് അവിടിരുന്നു കഴിക്കാം. അച്ചാര്‍, വട, മിക്‌സചര്‍ മുതലായ ”ടച്ചിങ്‌സ്” കടയില്‍നിന്ന് വാങ്ങണം. ”കണ്ടില്ലേ വില്‍പ്പന പൊടിപൂരം. ഇങ്ങനെയാണ് വട്ടോനിട്ടു വാള പിടിക്കുന്നത്. നമുക്കും കിട്ടും, ഇടക്കൊരു സിപ്പ്, കച്ചോടം പഠിക്കണം”- ബഷീര്‍ പറഞ്ഞുനിര്‍ത്തി.

കോഴിക്കോട്ടും ഇതുപോലെ ‘വട്ടോനിട്ടു വാള പിടിക്കുന്ന’ ഒരു റെസ്റ്റോറന്റുണ്ടായിരുന്നുവത്രെ! പിറകില്‍ ആണിനും പെണ്ണിനും ഒത്തുകൂടാന്‍ ഒരു മറ. അവിടെ യുവമിഥുനങ്ങള്‍ക്ക് ശീരത്തിന്റെ ചൂടും ചൂരും നുകരാം. കടയില്‍ ഐസ്‌ക്രീമും കേക്കും ഷേക്കും ചെലവാകും. പറഞ്ഞറിഞ്ഞ് മറതേടി നടക്കുന്ന ആവശ്യക്കാര്‍ എത്തുക സ്വാഭാവികം. ഒരു പെഗ്ഗെടുത്താല്‍ ഒരു പൈന്റ് ഫ്രീ പോലെ കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രം.

കലികയറിയ ചിലര്‍ കട തല്ലിത്തകര്‍ത്തു. ചൂടുള്ളതെങ്കിലും തരമാക്കാന്‍ നോക്കിയിരുന്ന ചാനലുകള്‍ ചര്‍ച്ചയാക്കി. അവര്‍ക്ക് ഇത്രയും മതി-ഗുജറാത്തിലെ ഒരു വീട്ടില്‍ കള്ളന്‍ കയറിയെന്നു വിചാരിക്കുക. ഒരാള്‍ക്ക് കറുത്ത താടി, ഒരാള്‍ക്ക് വെളുത്ത താടി! എല്ലാ ചാനലുകളിലും അന്നത്തെ പ്രൈംടൈം ചര്‍ച്ച അതായിരിക്കും. മുസ്സോളിനിയെയും ഹിറ്റ്‌ലറെയും മുതല്‍ മാഡിസണ്‍ സ്‌ക്വയറും മൂത്രപ്പുരകളും വരെ എടുത്തിട്ടു പെരുമാറും… ചരിത്രം പഠിക്കാന്‍ സ്‌കൂളില്‍ പോകേണ്ട. ഇവരുടെ മുമ്പില്‍ ഇരുന്നാല്‍ മതി! ഇവിടെ ചര്‍ച്ചകളില്‍ കണ്ടവരില്‍ ‘ഓര്‍ക്കുന്ന’ പേരുകള്‍ മിനി, മല്ലിക, ശാന്തകുമാര്‍, പേരോര്‍മയില്ലാത്ത ഒരു ചുവന്ന ഷംസീറും! ‘ജനകന്‍’ എന്ന സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ച ആ കഥാപാത്രത്തെ ഓര്‍മയില്ലേ?

ഒരുപാടു സ്വപ്‌നങ്ങളുമായി മകളെ പട്ടണത്തിലെ കോളേജിലയച്ചു പഠിപ്പിച്ചു കാത്തിരിക്കുന്ന ഒരു സാധാരണ മനുഷ്യനെ? ആ മകള്‍ക്കുണ്ടായ ദുരന്തത്തില്‍ തകര്‍ന്നുപോയ വാത്സല്യനിധിയായ അച്ഛനെ? സമൂഹത്തിലെ തൊണ്ണൂറ്റൊമ്പതേ മുക്കാല്‍ ശതമാനം വരുന്ന അത്തരം സാധാരണക്കാരായ മാതാപിതാക്കളെ പ്രതിനിധീകരിക്കുന്ന ആരെയും ചര്‍ച്ചയിലുള്‍പ്പെടുത്താത്തത് മനഃപൂര്‍വം. ചര്‍ച്ചചെയ്യാനും കേട്ടിരിക്കാനും സുഖമുള്ള കാര്യമാണല്ലോ സെക്‌സ്. അതിനിടയിലേക്കെന്തിനു രസംകൊല്ലിയായി മാതൃവാത്സല്യവും പിതൃദുഃഖവും? പണംമുടക്കുള്ള ബിസിനസ്സല്ലേ ചാനലും? വട്ടോനിട്ടു വാളയെ പിടിച്ചാലല്ലേ അവരുടെ കച്ചവടം കൊഴുക്കൂ?

കോഴിക്കോടന്‍ സംഭവത്തില്‍ ചര്‍ച്ചചെയ്യേണ്ടിയിരുന്നത് വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മന്ത്രവാദതട്ടിപ്പുകള്‍ പോലെ, പ്രണയത്തെയും സെക്‌സിനെയും ചൂഷണം ചെയ്തു വില്‍പ്പന വര്‍ധിപ്പിക്കുന്ന കച്ചവടതന്ത്രങ്ങളും അതിന്റെ പരിണിത ഫലങ്ങളും ആയിരുന്നു. എങ്കില്‍ ചര്‍ച്ച ആരോഗ്യകരവും മുന്നറിയിപ്പും ആകുമായിരുന്നു. കോഴിക്കോട്ട് ഇത് ആദ്യമല്ല. ഒരു ഐസ്‌ക്രീം പാര്‍ലറിന്റെ ഓര്‍മ നമുക്കുണ്ട്. അതും വ്യാപാരി വ്യവസായികളില്‍ ഒന്നായിരുന്നു. അവിടെ ഐസ്‌ക്രീം നുണയാനെത്തിയവര്‍ക്കും അന്യര്‍ക്ക് ഒളിഞ്ഞുനോക്കാന്‍ അവകാശമില്ലാത്ത സ്വകാര്യതയുണ്ടായിരുന്നു.

ഒടുവില്‍ ആ സ്വകാര്യതയുടെ മറവില്‍ നടന്നതെന്താണെന്ന് വെളിയില്‍വന്നപ്പോഴാണ് നാം മൂക്കത്തു വിരല്‍ വച്ചത്. കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിച്ച സമയത്ത് സംശയം തോന്നിയ ഏതെങ്കിലും ‘കപടസദാചാരവാദി’ അതടിച്ചുതകര്‍ത്തിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ ചര്‍ച്ചാപാനലുകള്‍ ചാനലുകളില്‍ വന്നിരുന്ന് എന്തൊക്കെ വിളമ്പുമായിരുന്നില്ല? ജനകനിലെ സുരേഷ് ഗോപി മകളുടെ രഹസ്യബന്ധം തന്നെ കണ്ടറിഞ്ഞ് തടയാതിരുന്നതു ഭാഗ്യം. അല്ലെങ്കില്‍ മകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി എന്ന പഴികേള്‍ക്കേണ്ടിവന്നേനെ! ഇവിടെ അച്ഛനമ്മമാരുടെ വികാരങ്ങള്‍ ആര്‍ക്കുവേണം?

പള്ളിക്കൂടത്തിലേക്കു പഠിക്കാന്‍ വിട്ട മക്കള്‍ ക്ലാസ് കട്ടുചെയ്ത് അരുതാത്തത് ചെയ്യുന്നു എന്നറിയുമ്പോള്‍, മക്കളുടെ സ്വകാര്യതയോര്‍ത്ത് മഴക്കാറുകണ്ട മയിലിനെപ്പോലെ നൃത്തം വയ്‌ക്കുന്ന മനസ്സുള്ളവരാണല്ലോ വാചകമേള നടത്താനെത്തുന്ന പലരും! സമൂഹത്തിന്റെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത പടിഞ്ഞാറന്‍ പാഠ്യപദ്ധതിയുടെ സന്തതികളായ ആ അന്യഗ്രഹ ജീവികള്‍ക്ക് നമോവാകംവില്‍പ്പന കൊഴുപ്പിക്കാന്‍ പുതിയ ടെക്‌നിക്കുകളാവിഷ്‌ക്കരിക്കുകയാണ് കച്ചവടക്കാര്‍.

ആദ്യം സൂചിപ്പിച്ച ബേക്കറിക്കാരന്‍ കച്ചവടം കൂട്ടാന്‍കടയില്മദ്യപാനത്തിനാണിടമൊരുക്കൊടുത്തതെങ്കില്‍ കോഴിക്കോട്ട് അത് മറ്റെന്തിനൊക്കെയോ ആണെന്നേയുള്ളൂ. അവിടെനിന്നുള്ള ചില ദൃശ്യങ്ങള്‍ പുറത്തുവന്നതാണല്ലോ പ്രശ്‌നങ്ങളുടെ തുടക്കം. കട ഒരു പ്രത്യേക സമുദായക്കാരുടേതായതുകൊണ്ട്, പ്രതികരിച്ചവര്‍ക്കെതിരെയല്ലാതെ ഉടമകള്‍ക്കെതിരെയുള്ള പോലീസന്വേഷണം കാര്യക്ഷമമാകാന്‍ സാധ്യതയില്ല.

കടകള്‍ മറയാക്കി പലതരം ‘വാണിഭ’ങ്ങള്‍ നടക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുറത്തുവന്ന ദൃശ്യങ്ങളുടെ പേരില്‍ റസ്റ്ററന്റും സംശയത്തിന്റെ നിഴലിലാവുക സ്വാഭാവികം. എന്നാല്‍ ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങളുയര്‍ത്തുന്ന അത്തരം വിഷയങ്ങളൊന്നും സ്പര്‍ശിക്കാതെ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി സംഭവത്തെ മറ്റൊരു തലത്തിലേക്കു മാറ്റി കടക്കാരെ സംരക്ഷിച്ചുകൊണ്ട് അവരുടെ ചട്ടുകങ്ങളെപ്പോലെ യുവമോര്‍ച്ചക്കാരെ അധിക്ഷേപിക്കുന്നതാണ് ചര്‍ച്ചകളില്‍ കണ്ടത്. ധാരാളം സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ സ്വകാര്യതകള്‍ക്കവസരമൊരുക്കിയിട്ട്, അതൊക്കെ ഒപ്പിയെടുത്തു വില്‍ക്കുന്നതിന്റെയോ വിലപേശുന്നതിന്റെയോ ഭാഗമല്ല ദൃശ്യങ്ങളെന്നു നിങ്ങളെങ്ങനെ ഉറപ്പിച്ചു?

അക്രമത്തെ ന്യായീകരിക്കുന്നില്ലെന്ന പ്രസ്താവന സ്വാഗതാര്‍ഹം. എതിര്‍പ്പുകളെ കരുത്താക്കിയും മാധ്യമവേട്ടയെ അവഗണിച്ചും ചരിത്രമെഴുതിയ പ്രധാന സേവകനായി ഭരണസേവനം നിര്‍വഹിക്കുന്ന ഭാരതത്തില്‍ യുവമോര്‍ച്ച, ”ഡിവൈഎഫ്‌ഐക്കു പഠിക്കേണ്ടതു”ണ്ടെന്നു തോന്നുന്നില്ല. ഈസ്റ്റിന്ത്യാ കമ്പനിയെപ്പോലെ കച്ചവടത്തിന്റെയോ അഥവാ തൊഴില്‍-സാംസ്‌കാരിക-മനുഷ്യാവകാശ സംഘടനകളുടെയോ ഒക്കെ മറയില്‍ പ്രവൃത്തിച്ച്, ഈ രാജ്യത്തെ സാംസ്‌കാരികമായും ശാരീരികമായും തകര്‍ക്കാനും കീഴടക്കാനും ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ പക്ഷേ, പ്രതിരോധം സൃഷ്ടിക്കുകയും വേണം.

അതിര്‍ത്തിക്കപ്പുറത്തുനിന്നു വെടിയുതിര്‍ക്കുന്ന പട്ടാളക്കാര്‍ക്കുവേണ്ടി, അതിര്‍ത്തിക്കിപ്പുറത്തെ സാമൂഹ്യജീവിതത്തില്‍ വിഷം കലക്കുകയാണ് ഇസ്ലാമിക ഭീകരരുടെയും അവരുടെ അച്ചാരം വാങ്ങിയവരുടെയും പരിപാടി. സാമൂഹ്യജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി ബോധപൂര്‍വം നടപ്പാക്കുന്ന ചര്‍ച്ചകളില്‍നിന്ന് ദേശസ്‌നേഹികള്‍ ഒഴിഞ്ഞുനില്‍ക്കുകയാവും ഉചിതം. ഇടനിലക്കാരില്ലാതെ നേരിട്ടു ജനങ്ങളിലേക്കിറങ്ങുക. മാധ്യമവേട്ടയെ അവഗണിച്ച മോദിയെ ജനം സ്വീകരിച്ചത് നമുക്ക് പാഠം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.