പലര്‍ക്കും പുറംലോകത്തെ കൗതുകങ്ങള്‍ മാത്രം മതി.പുറത്തുള്ള അമ്മയെ മാത്രം നോക്കുന്നു. ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയാന്‍ തീവ്രതയില്ല. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്മമാര്‍ നിപ്പിള്‍ കുഞ്ഞുങ്ങളുടെ വായില്‍വച്ചുകൊടുക്കും.
കുഞ്ഞു നിപ്പിള്‍ നുണയും. വിശക്കുന്ന കുഞ്ഞിന് യഥാര്‍ത്ഥത്തില്‍ പാലാണ് ആവശ്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ പാലില്ലാത്ത നിപ്പിള്‍ നുണഞ്ഞു തൃപ്തിപ്പെടുന്നു.
പുറം ലോകം ഈ നിപ്പിള്പോലെയാണ്. കളിയും ചിരിയും കൊണ്ടു മക്കള്‍ ഇതുപോലെ തൃപ്തിപ്പെടുകയാണ്. വിഷയവസ്തുക്കളുമായി രസിച്ചിരിക്കുകയാണ്. മക്കള്‍ കളിക്കുന്നിടത്തുവന്ന് അമ്മ ആഹാരം വായില്‍ വച്ചുതരുന്നു. കളിയിലെ ശ്രദ്ധകാരണം മക്കള്‍ അമ്മ തരുന്ന ആഹാരത്തിന്റെ വില അറിയുന്നില്ല. തീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലുമായി കറങ്ങി നടന്നാല്‍ മക്കള്‍ എങ്ങുമെത്തില്ല.
മക്കള്‍ക്കു നിഷ്കളങ്കത ഉണ്ടാകണം. നിഷ്കളങ്കഹൃദയവും സമര്‍പ്പണമാണു നമ്മെ രക്ഷിക്കുന്നത്. ഒരു കൊച്ചുകുഞ്ഞിന്റെ വിശ്വാസവും ഉറപ്പും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: