Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 09:53 pm IST
in Samskriti

964. പരമഃ – പരമന്‍. ഏറ്റവും ശ്രേഷ്ഠന്‍. മനുഷ്യരിലും ദേവന്മാരിലും അസുരരിലും ഒക്കെ ശ്രേഷ്ഠരായി പലരെ എടുത്തു പറയാം. എല്ലാ കാര്യത്തിലും മറ്റെല്ലാവരെക്കാളും ശ്രേഷ്ഠനാകയാല്‍ ഭഗവാന് പരമന്‍ എന്നു നാമം.

965. പരമോദാരഃ – പരമമായ ഉദാരതയുള്ളവന്‍. ഉദാര എന്ന പദത്തിന് ദാനശീലമുള്ള ദയയുള്ള മഹത്വമുള്ള സത്യസന്ധതയുള്ള ആത്മാര്‍ത്ഥതയുള്ള ഉത്കൃഷ്ടമായ സൗന്ദര്യമുള്ള എന്നീ അര്‍ത്ഥങ്ങളുണ്ട്. പരമ എന്ന വിശേഷണം ചേരുമ്പോള്‍ സര്‍വശ്രേഷ്ഠമായ ഉദാരതയുള്ള എന്നര്‍ത്ഥം. ഉദാരശബ്ദത്തിനു പറഞ്ഞ അര്‍ത്ഥങ്ങളെല്ലാം സദ്ഗുണങ്ങളാണ്. അവയുടെ പരമാകഷ്ഠ ഗുരുവായൂരപ്പനിലാണുള്ളത്. ദയയും മഹത്വവും ദാനശീലവും സത്യസന്ധതയും ഔത്കൃഷ്ട്യവുമെല്ലാം ഒരു മൂര്‍ത്തിയില്‍ ഒത്തുചേര്‍ന്നു കാണണമെങ്കില്‍ ഗുരുവായൂരമ്പലത്തിലെ ശ്രീകോവിലിനുള്ളില്‍ പ്രകാശിക്കുന്ന ഭഗവദ് വിഗ്രഹം കാണുക. നാരായണീയത്തിലെ ആദ്യത്തെ രണ്ടു ദശകങ്ങള്‍ ശ്രദ്ധിച്ചു വായിച്ചാല്‍ ഈ നാമം ഭഗവാന് എത്രകണ്ടുചിതമാണെന്നു മനസ്സിലാകും.

966. പന്നഗാശനവാഹനഃ – ഗരുഡം വാഹനമായവന്‍. പന്നഗം ഇഴ ജന്തുക്കളെ, പ്രതേ്യകിച്ച് സര്‍പ്പങ്ങളെ കുറിക്കുന്ന പദമാണ്. പന്നഗങ്ങളെ അശിക്കുന്നവന്‍, ഭക്ഷിക്കുന്നവന്‍ ഗരുഡന്‍. ഗരുഡന്‍ വാഹനവും കൊടിയടയാളവുമായുള്ള വിഷ്ണുഭഗവാനെ കുറിക്കുന്ന നാമം.

967. വനമാലീഃ – വനമാലയണിഞ്ഞവന്‍. വനമാലയണിഞ്ഞവന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് കാലിക്കോലും ഓടക്കുഴലും മയില്‍പ്പീലിയണിഞ്ഞ മുടിക്കെട്ടും കാട്ടിലെ പൂക്കളും ഇലകളുമൊക്കെ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ മാലയുമണിഞ്ഞ് ഇടയക്കുട്ടികളോടൊപ്പം കളിക്കുന്ന ബാലനായ കൃഷ്ണനെയാണ്. ആ അര്‍ത്ഥം സ്വീകരിച്ചുകൊണ്ടുതന്നെ ഉപരിചിന്ത ആവശ്യമായിത്തീരുന്നു. നാരായണീയത്തില്‍ ഗുരുവായൂരപ്പനെ വനമാലയണിഞ്ഞ രൂപത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.

”സൂര്യ സ്പര്‍ദ്ധികിരീട മൂര്‍ദ്ധ്വതി ലക പ്രോദ്ഭാസിഫാലാന്തരം

കാരുണ്യാകുലനേത്ര മാര്‍ദ്രഹസിതോല്ലാസം സുനാസാപുടം

ഗണ്ഡോദ്യനാകരാഭകുണ്ഡലയുഗം കണ്‌ഠോജ്ജ്വലത് കൗസ്തുഭം

ത്വദ്രുപം വമാല്യഹാര പടലശ്രീവത്സദീപ്രം ഭജേ”

എന്ന ശ്ലോകത്തിലാണ് സൂര്യന് അസൂയ തോന്നുമാറ് പ്രകാശമാനമായ കിരീടവും മകരാകൃതിയിലുള്ള കുണ്ഡലങ്ങളുടെ രത്‌നപ്രഭയും കൗസ്തുഭരത്‌നത്തിന്റെ പ്രകാശവും പ്രസരിപ്പിക്കുന്ന ഭഗവദ്രുപത്തിലണിയുന്ന മാല കാട്ടുപൂക്കളും ഇലകളും കോര്‍ത്തുണ്ടാക്കിയതുതന്നെ ആ കണമെന്നില്ല. മാറില്‍ രത്‌നഖചിതമായ ഹാരങ്ങള്‍ വേറെയും ഭഗവാന്‍ അണിയുന്നുണ്ട്. വനമാലയ്‌ക്ക് ” ആപാദ പദ്മം യാ മാലാവന മാലേതി സാസ്മൃതാ” (പാദപദ്മം വരെ നീണ്ടുകിടക്കുന്ന മാലയാണ് വനമാല) എന്നും ”തുളസീകുന്ദമന്ദാരപാരിജാത പ്രസൂനകൈഃ പഞ്ചഭിര്‍ഗ്രഥിതാ മാലാവനമാലാ നിഗദ്യതേ”(തുളസി, മുല്ല, മന്ദാരം, പാരിജാതം, കദംബം എന്നീ അഞ്ചുപൂക്കളും ചേര്‍ത്തു കെട്ടിയ മാലയെ വനമാല എന്നുപറയുന്നു) എന്നും ” ആജാനുലംബിനീ മാലാ സര്‍വര്‍ത്തുകുമ്പുമോജ്ജ്വലാ-മദ്ധ്യേ സ്ഥൂലകദംബാഢ്യാ

വനമാലേതികീര്‍ത്തിതാ” (കാല്‍മുട്ടോളം നീണ്ടുകിടക്കുന്നതും എല്ലാ ഋതുക്കളിലുമുള്ള പൂക്കളും തളിരുകളും കോര്‍ത്തുണ്ടാക്കിയതും മദ്ധ്യത്തില്‍ കടമ്പിന്‍പൂക്കുല കോര്‍ത്തിട്ടുള്ളതുമായ മാലയാണ് വനമാല) എന്നും വനമാലയെ നിര്‍വചിച്ചുകാണുന്നു. ഈ നിര്‍വചനപ്രകാരമുള്ള മാല കാലാതീതനായ ഭഗവാനുമാത്രമേ അണിയാനാകൂ. എല്ലാ ഋതുക്കളിലുമുള്ള പൂവും തളിരും ചേര്‍ത്ത് ഒരു മാലകെട്ടാന്‍ നമുക്കാര്‍ക്കും കഴിവില്ല.

ശങ്കരാചാരസ്വാമികള്‍ ഭഗവാന്റെ വനമാലയിലെ പൂക്കളായി കണ്ടത് ഭൂതതന്മാത്രകളെയാണ്. പ്രപഞ്ചഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ ഭഗവാന്റെ മാലയിലെ പൂക്കളാകുമ്പോള്‍ ബ്രഹ്മാണ്ഡമാലയണിയുന്നവനായി ഭഗവാനെ കാണണം.

പഞ്ചത്മാത്രകളായ ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം എന്നിവയെ വനമാലയിലെ പൂക്കളായി ചില ആചാര്യന്മാര്‍ അവതരിപ്പിക്കുന്നു. ജീവികളെ മോഹിപ്പിക്കുന്ന വൈകാരികാനുഭൂതികള്‍ ഈ പക്ഷത്തില്‍ പ്രപഞ്ചനിയാമകനായ ഭഗവാന്റെ അലങ്കാരമാകുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.