ആലപ്പുഴ: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെസന്‍സ് ഫെഡ്) ജില്ലാ കണ്‍വന്‍ഷന്‍ 15ന് ഹരിപ്പാട് മംഗല്യ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വര്‍ഷം തോറും കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് സംഭാവന ചെയ്യുന്ന നിര്‍മ്മാണ മേഖലയെ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ യാതൊരു നടപടികളും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നില്ലെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും കെട്ടിട നിര്‍മ്മാണ ചട്ടം പൂര്‍ണമായി പാലിക്കുക, വിസ്തീര്‍ണ പരിധി ഒഴിവാക്കുക, ലൈസന്‍സികള്‍ക്ക് ക്ഷേമനിധി നടപ്പാക്കുക, ഗ്രേഡ് പ്രമോഷന്‍ അനുവദിക്കുക, നിര്‍മ്മാണ മേഖലയെ വ്യവസായമായി അംഗീകരിക്കുക, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുക, അവയുടെ വില വര്‍ദ്ധനവ് തടയുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
















