Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നീതിയുടെ അണയാത്ത പ്രകാശഗോപുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 10:39 pm IST
in Vicharam

ഭാരതീയ നീതിക്രമത്തിന്റെയും അഭിഭാഷകവൃത്തിയുടെയും അടിവേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ള പൈതൃകം ഏതെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം വികര്‍ണപൈതൃകം എന്നാണ്.

ആരായിരുന്നു വികര്‍ണന്‍? കൗരവസഭയില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ അരുതെന്നു പറയാന്‍ ആരുമുണ്ടായിരുന്നില്ല. എതിര്‍ക്കേണ്ടവര്‍ പണയപ്പെടുത്തപ്പെട്ട അവസ്ഥയില്‍ നിസ്സഹായരായി കേവലം കാഴ്ചപ്പണ്ടങ്ങളെപ്പോലെ വീര്‍പ്പുമുട്ടുകയായിരുന്നു. നീതിയും ധര്‍മവും ഉച്ചൈസ്തരം ഘോഷിക്കേണ്ടവര്‍ കുറ്റകരമായ മൗനത്തിലാണ്ടുപോയ നിമിഷങ്ങള്‍. ഇത്തരമൊരു അപകടസന്ധിയില്‍ കൗരവപക്ഷത്തുനിന്നുതന്നെ നീതിക്കുവേണ്ടിയുള്ള മുറവിളി ഉയര്‍ന്നുവന്നിരുന്നു. അരുത്, അധര്‍മവും അന്യായവും ചെയ്യരുത്. സ്വയം പണയപ്പെടുത്തപ്പെട്ട ധര്‍മപുത്രര്‍ക്ക് മറ്റൊരാളെ പണയപ്പെടുത്താനവകാശമില്ല എന്നതായിരുന്നു വികര്‍ണനുയര്‍ത്തിയ വാദത്തിന്റെ പൊരുള്‍. നീതിയുടെ മഹത്തായ ഈ പൈതൃകം അഭംഗുരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളെ വര്‍ത്തമാന ഭാരതത്തില്‍ കണ്ടെത്തേണ്ടി വന്നാല്‍ പ്രാതഃസ്മരണീയ നാമധേയമായി കടന്നുവരിക ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ എന്ന വിസ്മയ വ്യക്തിത്വമായിരിക്കും.

സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരേപോലെ തന്റേതായ ഇടപെടല്‍ നടത്താനും എങ്ങും എവിടെയും നീതിയുടെ ഇടിമുഴക്കമായി അടയാളങ്ങള്‍ രേഖപ്പെടുത്താനും കഴിഞ്ഞ അപൂര്‍വ മനുഷ്യനാണ് ജന്മശതാബ്ദിയിലേക്കു കടക്കുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍. നൂറാം വയസ്സിലും അദ്ദേഹം കര്‍മനിരതനാണ്. നീതിനിഷേധിക്കപ്പെട്ടവരുടെ അഭയസ്ഥാനമായി കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതി ‘സദ്ഗമയ’ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. രാഷ്‌ട്രീയനേതാവ്, വാഗ്മി, എഴുത്തുകാരന്‍, നിയമരംഗത്തെ കുലപതി, ന്യായാധിപന്‍, ഭരണകര്‍ത്താവ്, ഗ്രന്ഥകാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സ്വാമി ഒന്നാംസ്ഥാനക്കാരനാണ്.

ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ലോകചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്റെയും ന്യായാസനങ്ങളുടെയും ചട്ടക്കൂട് ലംഘിക്കാതെതന്നെ അവയുടെ പാരമ്പര്യസരണികളെ മാറ്റിമറിച്ച് ജനകീയ ഉള്‍ത്തുടിപ്പുകള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങളും വിധികളും നല്‍കിയ മഹാനാണ് ഈ മലയാളി. ഇംഗ്ലണ്ടിലെ വിശ്വവിഖ്യാത നിയമജ്ഞന്‍ ലോര്‍ഡ് ഡെന്നിനും അമേരിക്കന്‍ ന്യായാധിപന്‍ ഏള്‍വാറനുമൊപ്പമാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്ഥാനം. നൂറാം വയസ്സിലേക്കെത്തുമ്പോഴും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി തലയുയര്‍ത്തിപ്പിടിച്ച് ജുഡീഷ്യറി സൃഷ്ടിക്കുന്ന നിയമദുരന്തങ്ങള്‍ക്കെതിരെ പോരാടുന്ന ഈ വിപ്ലവകാരിക്കൊരു പകരക്കാരന്‍ ഇന്നുമുണ്ടായിട്ടില്ല.

ഇടതുപക്ഷ സഹയാത്രികനായി പൊതുരംഗത്ത് നിലയുറപ്പിച്ചപ്പോഴും ഭാരതീയതയിലൂന്നിയ ധാര്‍മികഭാവവും ദേശീയതയുടെ മാനബിന്ദുക്കളെ നെഞ്ചിലേറ്റിക്കൊണ്ടുള്ള അഭിപ്രായങ്ങളും അദ്ദേഹം ഉറക്കെ ഉറക്കെ പറയുമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വെറുക്കപ്പെട്ടവനും തൊട്ടുകൂടാത്തവനുമാക്കി കേരളത്തിലുടനീളം യുഡിഎഫ്-എല്‍ഡിഎഫ് സംവിധാനങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ മോദിയെ നന്മയുടെയും വികസനത്തിന്റെയും നായകനാക്കി പ്രഖ്യാപിച്ച് സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത ക്രാന്തദര്‍ശിയായ രാജ്യസ്‌നേഹിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍.

നരേന്ദ്രമോദിയും കൃഷ്ണയ്യരും തമ്മിലുള്ള രണ്ടുകൊല്ലം മുമ്പത്തെ ഒത്തുചേരലില്‍ ആശയവിനിമയങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ചയാളാണ് ഈ ലേഖകന്‍. സംഘപ്രസ്ഥാനങ്ങളോട് അദ്ദേഹത്തിന് അതീവതാല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ഉണ്ടെന്ന സത്യം പുറംലോകത്തിന് ഇനിയും കൂടുതലായി അറിയേണ്ടതായിട്ടുണ്ട്. ഈ ലേഖകന്റെ ഇംഗ്ലീഷിലുള്ള ലേഖനങ്ങള്‍ സമാഹരിച്ച ഗ്രന്ഥത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിത്തന്ന അവതാരിക ഒരു നിധിപോലെയാണ് കാത്തുസൂക്ഷിക്കുന്നത്. മാന്യ പരമേശ്വര്‍ജിയെ ഉള്ളില്‍ത്തട്ടി സ്‌നേഹിക്കാനും ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കുവാനും ജസ്റ്റിസ് കൃഷ്ണയ്യര്‍ അത്യധികം തല്‍പ്പരനായിരുന്നു.

”കള്ളനിലും ദുഷ്ടനിലുമൊക്കെ ഒളിഞ്ഞുകിടക്കുന്ന ഒരു മനുഷ്യനുണ്ട്. അവരുടെയും ആകാശം ഏകാകിയുടേതാണ്. അതുകൊണ്ട് അവര്‍ നമുക്കന്യമല്ല” എന്നു പാടിയ കവി മഹാനാണ്. ”കുറ്റത്തെ വെറുക്കൂ കുറ്റവാളിയെ വെറുക്കാതിരിക്കൂ” എന്നുപഠിപ്പിച്ച ഗാന്ധിജി നമുക്ക് വഴികാട്ടിയാണ്. എന്നാല്‍ നീതിപീഠത്തിലെ കസേരകളില്‍നിന്ന് കവിയുടെയും ഗാന്ധിജിയുടെയും ഏകവും വിശാലവുമായ മേലുദ്ധരിച്ച മാനസികതലങ്ങള്‍ പൊതുവെ അനുഭവപ്പെടാറില്ല. എന്നാല്‍ കൃഷ്ണയ്യര്‍ കവിയുടെയും രാഷ്‌ട്രപിതാവിന്റെയും കാഴ്ചപ്പാടിന്റെ ആള്‍രൂപമാണ്. നൂറ്റാണ്ടുനീണ്ട സ്വാമിയുടെ ജീവിതം യുവതലമുറക്ക് സാധനാ പാഠമാകേണ്ട ഒന്നാണ്. ജന്മശതാബ്ദിയിലൂടെ ജസ്റ്റിസ് കൃഷ്ണയ്യരുടെ കര്‍മമാര്‍ഗം പുത്തന്‍ തലമുറയ്‌ക്ക് കൂടുതല്‍ പ്രചോദനം പ്രദാനം ചെയ്യാന്‍ ഇടവരുത്തട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.