എടത്വ: മംഗള്‍യാന്‍ വിക്ഷേപണ ദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും മംഗള്‍യാന്‍ വിക്ഷേപണ വാഹന അസോസിയേറ്റ് ഡയറക്ടറുമായ ആര്‍. ഹട്ടന്‍ 12ന് എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ എത്തും. ഫിസിക്‌സ്-ഇലക്‌ട്രോണിക് അസോസിയേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കാനും ഭാരതത്തിന്റെ ബഹിരാകാശ ദൗത്യവും മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ അനുഭവവും എന്ന വിഷയത്തില്‍ ക്ലാസും നയിക്കാനുമാണ് ഹട്ടന്‍ എത്തുന്നത്. ഫിസിക്‌സ് വകുപ്പ് അദ്ധ്യാപകര്‍ അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അന്‍പതോളം പ്രസിദ്ധീകരണങ്ങളുടെ സമാഹാരമായ റെയ്ന്‍ബോഗണ്‍ന്റെ പ്രകാശനവും നടക്കും. സമീപ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ ഹട്ടനുമായി സംവദിക്കും. പ്രിന്‍സിപ്പല്‍ ഡോ. പി.സി. അനിയന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.
















