മുഹമ്മ: കായല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കായല്‍ മത്സ്യങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന മത്സ്യാലയങ്ങളില്‍ കടല്‍ മത്സ്യങ്ങള്‍ സ്ഥാനം പിടിച്ചു. മത്സ്യം തലച്ചുമടായി വീടുകളിലെത്തിച്ച് വില്‍പ്പന നടത്തുന്ന സ്ത്രീത്തൊഴിലാളികളും കടല്‍ മത്സ്യങ്ങളുമായാണ് വില്‍പ്പനയ്‌ക്ക് എത്തുന്നത്. കായല്‍ മത്സ്യങ്ങളായ കരിമീനും കൊഞ്ചിനും വന്‍ ഡിമാന്റ് വര്‍ദ്ധിച്ച സമയത്ത് തന്നെയാണ് അവയുടെ ലഭ്യതക്കുറവ് ഉണ്ടായിരിക്കുന്നത്. കരിമീന് കിലോയ്‌ക്ക് 400 രൂപയും ആറ്റുകൊഞ്ചിന് 800 രൂപയുമാണ് ഇപ്പോഴത്തെ വില. പക്ഷേ ഇവയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. പ്രാഞ്ഞില്‍, നന്ദന്‍, കുറുവ, പരല്‍ തുടങ്ങിയ ചെറുമത്സ്യങ്ങളും കുറഞ്ഞത് കായല്‍ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. കണ്ണി അടുപ്പമുള്ള വലയില്‍ പോലും ചെറുമത്സ്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
















