Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്ല് സംഭരണം: കര്‍ഷകര്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:25 pm IST
inKottayam

വൈക്കം: വെച്ചൂരിലെ അച്ചിനകം പാടശേഖരത്തിലും വലിയവെളിച്ചം, കൈപ്പുഴമുട്ട്, മഞ്ചാടിക്കരി ഭാഗങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. പത്തുദിവസം മുമ്പ് കൊയ്തുകൂട്ടിയ നെല്ല് സംരക്ഷിച്ച് രാവും പകലും പാടത്തുതന്നെ തമ്പടിക്കുകയാണ് കര്‍ഷകര്‍. നനവ് മുന്‍നിറുത്തി നാലു കിലോഗ്രാം ഒരു ക്വിന്റലിന് കിഴിവ് നല്‍കണമെന്ന് സ്വകാര്യ മില്ലുകാര്‍ നിര്‍ബന്ധം പിടിച്ചതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കൊയ്‌തെടുക്കേണ്ട സമയം അതിക്രമിച്ചിട്ടും കൊയ്‌ത്തുയന്ത്രം ലഭിക്കാന്‍ വൈകിയതുമൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ നെല്ല് അടിഞ്ഞ് വിളവില്‍ ഒരുഭാഗം നഷ്ടപ്പെട്ട സമയത്താണ് കൊയ്‌ത്തുയന്ത്രം ലഭിച്ചത്. ഏക്കറിന് 25 ക്വിന്റലിലധികം ലഭിക്കുന്ന രീതിയില്‍ മികച്ച വിളവുണ്ടാകുമെന്ന സ്ഥിതിയില്‍ സമയം തെറ്റി കൊയ്തിട്ടും ഏക്കറിന് 20 ക്വിന്റലിലധികം നെല്ല് കര്‍ഷകര്‍ക്ക് ലഭിച്ചില്ല.

അച്ചിനകം പാടശേഖരത്തില്‍ 133 ഏക്കര്‍ നിലമാണുള്ളത്. ഇതില്‍ അരയേക്കര്‍ മുതല്‍ ഒരേക്കര്‍ വരെയുള്ള 92 നിര്‍ദ്ധന കര്‍ഷകരാണുള്ളത്. അച്ചിനകം പാടശേഖരത്തില്‍ മാത്രം 2,200 ക്വിന്റലിലധികം നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. ദിവസങ്ങളോളം ഉണങ്ങിയ നെല്ലില്‍ ആര്‍ദ്രത 15 മുതല്‍ 16 വരെ യാണെന്ന് കര്‍ഷകര്‍ ഉപകരണങ്ങളുടെ സഹായത്തോടെ മില്ലുടമകളെ ബോദ്ധ്യപ്പെടുത്തിയിട്ടും നെല്ലില്‍ കച്ചിയുടെ അംശമുണ്ടെന്നും പതിരുണ്ടെന്നും ന്യായം ഉന്നയിച്ച് സ്വകാര്യ മില്ലുകാര്‍ കര്‍ഷകരെ വിഷമിപ്പിക്കുകയാണ്. അച്ചിനകം പാടശേഖരത്തിലെ കര്‍ഷകര്‍ നെല്ല് സംഭരിക്കുന്നതിനായി മൂന്നു കിലോമീറ്റര്‍ അകലെയുള്ള മില്ലിലാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്ന് പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ നെല്ല് സംഭരിക്കുന്നതിന് മില്ലില്‍ സൗകര്യമില്ലെന്ന് പറഞ്ഞ് തങ്ങളുടെ നെല്ല് സംഭരിക്കാന്‍ വിമുഖത കാട്ടിയപ്പോഴാണ് ജില്ലാ പാഡി ഓഫീസര്‍ സ്വകാര്യ മില്ലുകാരെ നെല്ല് സംഭരിക്കുന്നതിന് ശ്രമം നടത്തിയത്.

അതേസമയം പൊതുമേഖലാ സ്ഥാപനം സമീപത്തെയും മറ്റു സ്ഥലങ്ങളിലെയും നെല്ല് സംഭരിക്കുകയും ചെയ്യുന്നുണ്ട്. മഴ പെയ്താല്‍ പാടത്തു തന്നെ സൂക്ഷിച്ചിരിക്കുന്ന നെല്ല് നനഞ്ഞ് നശിക്കും. ഉണങ്ങിയ നെല്ലില്‍ നനവുണ്ടായാല്‍ കിഴിവുകൂട്ടി നെല്ല് സംഭരിച്ച് ചൂഷണം ചെയ്യാനാണ് സ്വകാര്യ മില്ലുകാര്‍ വിലപേശുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.