ന്യൂദല്‍ഹി: കള്ളപ്പണത്തിലുള്‍പ്പെട്ടവരുടെ വിവരങ്ങള്‍ അറിയുന്നതിന് ജനങ്ങളുടെ സഹായം തേടി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) നോട്ടീസ് പുറപ്പെടുവിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എസ്‌ഐടി ഉറപ്പ് നല്‍കി.
വിദേശത്തുള്ള ഇന്ത്യക്കാരില്‍ ആരെങ്കിലും അനധികൃതമായി കമ്പനികള്‍, സംഘടനകള്‍, ട്രസ്റ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കണമെന്നാണ് ജനങ്ങളോട് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ സ്വദേശികളില്‍ ആര്‍ക്കെങ്കിലും തന്നെ വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളോ സ്വത്തോ ഉള്ളതായി ശ്രദ്ധയില്‍ പെട്ടാല്‍ അതും അറിയിക്കണമെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കുന്നു.
എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള വിവരങ്ങളില്‍ കൃത്യമായ രേഖകളില്ലാത്തവ നിരസിക്കുമെന്നും സമിതി അറിയിച്ചു.
















