ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ലീഗ വാഴ്‌സോ, ഡൈനാമോ മോസ്‌കോ, എഫ്‌സി റഡ്ബുള്‍ സാല്‍സ്ബര്‍ഗ് എന്നീ ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. കരുത്തരായ ടോട്ടനം, നപ്പോളി, എവര്‍ട്ടണ്‍, സെവിയ, ഫിയോറന്റീന തുടങ്ങിയ ടീമുകളും സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് ഇയില്‍ നടന്ന കളിയില്‍ ഡൈനാമോ മോസ്‌കോ ഏകപക്ഷീയമായ ഒരു ഗോളിന് എസ്‌റ്റോറില്‍ പ്രയിയയെ കീഴടക്കിയാണ് അവസാന 32-ല്‍ ഇടംപിടിച്ചത്. കളിച്ച നാലുകളിയും ജയിച്ച് 12 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് അവര്‍. മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പനാത്തിനായിക്കോസിനെ പരാജയപ്പെടുത്തി പിഎസ്‌വിയും അടുത്ത ഘട്ടത്തില്‍ പ്രവേശിക്കാനുള്ള സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് ഡിയില്‍ എഫ്‌സി റഡ്ബുള്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡൈനാമോ സഗ്‌രബിനെ തകര്‍ത്താണ് അവസാന 32-ല്‍ ഇടംപിടിച്ചത്. നാല് കളികളില്‍ നിന്ന് 10 പോയിന്റാണ് അവര്‍ക്കുള്ളത്. മറ്റൊരു മത്സരത്തില്‍ സെല്‍റ്റിക്കും ആസ്ട്രയും 1-1ന് സമനില പാലിച്ചു.
ഗ്രൂപ്പ് എല്ലില്‍ ലീഗ വാഴ്‌സോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെറ്റലിസ്റ്റ് ഖര്‍കീവിനെ പരാജയപ്പെടുത്തി 12 പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
മറ്റ് മത്സരങ്ങളില്‍ സെവിയ 3-1ന് സ്റ്റാന്‍ഡേര്‍ഡ് ലീഗയെയും എഫ്‌സി സൂറിച്ച് 3-2ന് വിയ്യാറയലിനെയും നപ്പോളി 3-0ന് യങ്‌ബോയ്‌സിനെയും എവര്‍ട്ടണ്‍ 3-ന് ലില്ലെയെയും എവര്‍ട്ടണ്‍ 2-1ന് അസ്റ്റിറാസ് ട്രിപ്പോളിയെയും പരാജയപ്പെടുത്തി.
















