വാരാണസിയിലെ ജനങ്ങളുടെ പ്രതിനിധിയും സേവകനുമാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ക്ഷേമത്തിലും വറുതിയിലും താന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രനഗരി കൂടിയായ വാരാണസിയില്‍ ആരംഭിക്കുന്ന വ്യാപാര നിര്‍വഹണ കേന്ദ്രത്തിന്റെയും കൈത്തറി ഉത്പന്നങ്ങളുടെ പ്രചാരണാര്‍ഥം സ്ഥാപിക്കുന്ന കരകൗശല മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനഗരിയായ വാരാണസിയിലെത്തിയിരിക്കുന്നത്. മോദിയുടെ ലോക്‌സഭാമണ്ഡലം കൂടിയാണ് വാരാണസി. വാരാണസിയില്‍ സന്ദര്‍ശനം അല്‍പ്പം വൈകിപ്പോയി. ആന്ധ്രയിലുണ്ടായ ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നതിനാലാണ് വൈകിയത്.
ക്ഷമാപണത്തോടെ മോദി പറഞ്ഞു. കൃഷി കഴിഞ്ഞാല്‍ പിന്നെ വസ്ത്ര ഉത്പാദനത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയുന്നത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ മേഖലയുമായി ബന്ധപ്പെടുന്നുണ്ട്. രാജ്യത്ത് ബനാറസ് പട്ടിനെ കുറിച്ച് കേള്‍ക്കാത്ത സ്ത്രീകളുണ്ടാകില്ല.
വരും വര്‍ഷങ്ങളില്‍ 20 കോടി പെണ്‍മക്കള്‍ സുമംഗലികളാകും. അതായത് രാജ്യത്ത് 20 കോടി സാരികള്‍ വേണമെന്നര്‍ഥം. തന്റെ മകള്‍ ബനാറസ് പട്ടുസാരി ഉടുക്കണമെന്നാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം. ഈ സാരിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം രാജ്യത്തെ ഓരോ പൗരനും ഇതേക്കുറിച്ച് അറിയാം.
മോദി കൂട്ടിച്ചേര്‍ത്തു. നമുക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരിക്കുകയാണ് വേണ്ടത്. ഇ-ബിസിനസ് ആഗോള വിപണിയിലെ സാധ്യതകളിലേക്കാണ് വാതില്‍ തുറക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 16 ബാങ്കുകള്‍ പുനരുദ്ധരിക്കുന്നതിന് 2,375 കോടി രൂപയുടെ പാക്കേജും മോദി പ്രഖ്യാപിച്ചു.
ഇത് 16 ജില്ലകള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങളുടെ ഭാവി എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നിങ്ങളെനിക്ക് ആവോളം സ്‌നേഹവും നല്‍കുന്നു. പകരം ഞാന്‍ എന്നെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുന്നു. മോദി പറഞ്ഞു.
















