പനാജി: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ഗോവന്‍ ക്ലബ്ബ് സാല്‍ഗോക്കര്‍ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയില്‍ ബംഗളൂരു എഫ്‌സിയെ സാല്‍ഗോക്കര്‍ തോല്‍പ്പിച്ചു (5-4).
നിശ്ചിത- അധിക സമയങ്ങളില്‍ മത്സരം ഗോള്‍ രഹിതമായിരുന്നു. ഷൂട്ടൗട്ടില്‍ സാല്‍ഗോക്കര്‍ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
ബംഗളൂരുവിന്റെ തുറപ്പുചീട്ട് സുനില്‍ ഛേത്രിയുടെ കിക്ക് പറന്നുതടുത്ത് ഗോളി കരണ്‍ജിത് സിംഗ് സാല്‍ഗോക്കറിന് ജയവുമൊരുക്കി.
കളിയുടെ മിക്ക സമയങ്ങളിലും ആധിപത്യം പുലര്‍ത്തിയ ബംഗളൂരുവിനെ ഗോളടിക്കാതെ പിടിച്ചുനിര്‍ത്തിയതും കരണ്‍ജിത്തിന്റെ മികവായിരുന്നു.
















