ഹൈദരാബാദ്: മറൈന്‍ ഡ്രൈവിലെ ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ ചുംബന സമരം നടത്തിയ വിദ്യാര്‍ഥിയും ചലച്ചിത്രനടിയുമായ അരുന്ധതിക്കെതിരെ കേസ്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ രാമബ്രഹ്മത്തിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
പ്രതിഷേധ സമരം നടത്തിയവര്‍ക്ക് എതിരെയും കേസ് എടുത്തു.
ഞായറാഴ്ച വൈകിട്ടാണ് അരുന്ധതിയുടെ നേൃത്വത്തില്‍ കാമ്പസിലെ ലയാളികളുള്‍പ്പെടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചുംബനസമരം നടത്തിയത്.
യുവമോര്‍ച്ച എ.ബി.വി.പി. പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മോഹന്‍ലാല്‍ നായകനായ സ്‌നേഹവീട് എന്ന സിനിമയില്‍ അഭിനയിച്ച അരുന്ധതി മലയാളം ചാനലുകളില്‍ അവതാരകയുമാണ്.
















