ന്യൂദല്‍ഹി: ബിജെപിയെ നേരിടാന്‍ പൊതു മുന്നണി ഉണ്ടാക്കയാന്‍ നീക്കം. നിതീഷ് കുമാറും മുലായം സിംഗ് യാദവുമാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ മുലായം സിംഗ് യാദവും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ദേവഗൗഡയും ശരദ് യാദവും അജയ് ചൗത്താലയും കൂടിക്കണ്ടു. മുലായത്തിന്റെ വസതിയിലായിരുന്നു ചര്‍ച്ചകളും കൂടിക്കാഴ്ചയും.
സമാജ്‌വാദി പാര്‍ട്ടി, ഐക്യ ജനതാദള്‍, രാഷ്‌ട്രീയ ജനതാദള്‍,നാഷണല്‍ ലോക്ദള്‍ എന്നിവ ആദ്യം ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കും. ലയന തീരുമാനം പിന്നീട്. യോഗ വിവരങ്ങള്‍ വിശദീകരിച്ച് നിതീഷ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യമത്രേ.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടികളാണ് ഇവയെല്ലാം.മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് വെറും അഞ്ചു സീറ്റാണ് കിട്ടിയത്. ലാലുവിന് നാലു സീറ്റും മറ്റു രണ്ടു പേര്‍ക്കും രണ്ടു സീറ്റുകള്‍ വീതവും. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
















