മുംബൈ: വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ കെട്ടുതാലി വിറ്റ മുംബൈ സ്വദേശിയെ മഹാരാഷ്‌ട്ര ഗ്രാമ വികസന മന്ത്രി പങ്കജാ മുണ്ഡെ അഭിനന്ദിച്ചു.
മുംബൈയിലെ സെയ്‌ഖേദ ഗ്രാമത്തിലെ സംഗീത അവ്ഹാലെയ്‌ക്കാണ് സ്വന്തം താലി വിറ്റ് കക്കൂസ് നിര്‍മ്മിച്ചത്.
ആഭരണങ്ങളേക്കാളും കുടംുബത്തിലുള്ളവര്‍ക്ക് അത്യാവശ്യം കക്കൂസാണെന്നും അതിനാലാണ് ആഭരണങ്ങള്‍ വിറ്റ് കക്കൂസ് നിര്‍മിക്കാന്‍ താന്‍ തയ്യാറായതെന്നും മുഖ്യമന്ത്രിയുടെ മുംബയിലെ ഓഫീസില്‍ വച്ച് സംഗീത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശൗച്യാലയങ്ങളുടെ അഭാവം മൂലം സംസ്ഥാനത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ മനസ്സിലാക്കുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ തന്റെ പദ്ധതിഫണ്ടിലെ 25 ശതമാനം ഫണ്ടും ശൗച്യാലയ നിര്‍മാണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഗീത ചെയ്ത പ്രവര്‍ത്തി മാതൃകയാണെന്നും എല്ലാവരും ഇവരെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. അവര്‍ക്ക് പുതിയതായി ഒരു താലി വാങ്ങി സമ്മാനിച്ചശേഷമാണ് അവരെ വീട്ടിലേക്ക് വിട്ടയച്ചത്.
















