ന്യൂദല്‍ഹി: സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ ജീവിതവും സന്ദേശവും മഹത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുനാനാക് ജയന്തിയോടനുബന്ധിച്ച് രാജ്യത്തിന് നല്‍കിയ സന്ദേശത്തിലാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അശരണരെ സേവിക്കാന്‍ മാര്‍ഗദര്‍ശനം നല്‍കിയ ഗുരുനാനാക് സാമൂഹ്യസമത്വത്തിനും വേണ്ടി പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ മഹത്തായ ആ ജീവിതത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു. ജയന്തി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാതരം സാമൂഹ്യതിന്മകള്‍ക്കുമെതിരെ പോരാടണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഗുരുനാനാക് ചൂണ്ടിക്കാട്ടിയ സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും സത്യത്തിന്റെയും മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാകണം. ഈ ജയന്തി ദിനത്തില്‍
എല്ലാവിധ സാമൂഹ്യതിന്മകള്‍ക്കുമെതിരെ പോരാടി സ്ഥിതിസമത്വം ആര്‍ജിക്കുമെന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞ എടുക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
















