ടിടിപി-ജെഎ എന്നറിയപ്പെടുന്ന ഇവര്‍ പാക്കിസ്ഥാന്‍ താലിബനില്‍ നിന്നു വിഘടിച്ച് ഈ വര്‍ഷമാണ് ചെറു സംഘടനയായി മാറിയത്. മൗലാനാ ഖ്വാസിമാണ് തലവന്‍. സപ്തംബറിലാണ് ടിടിപി-ജെഎ രൂപീകരിച്ചത്. പാക്കിസ്ഥാനുമായുള്ള താലിബന്‍ വെടിനിര്‍ത്തലും സൗഹാര്‍ദ്ദവും സംബന്ധിച്ച തര്‍ക്കമാണ് സംഘടനയിലെ നേതാക്കള്‍ വഴിപിരിയാന്‍ കാരണം.
സംഘടനയിലെ പ്രമുഖനാണ് ഇഹ്‌സാനുള്ള. പാക്കിസ്ഥാന്‍ ആസ്ഥാനമായാണ് ഇവരുടെ പ്രവര്‍ത്തനം. ജിഹാദാണ് തങ്ങളുടെ ആഗോള അജണ്ടയെന്നും, ഈ ദൗത്യം നേടാന്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളുള്‍പ്പെടെ ലോകത്തെല്ലായിടത്തും തങ്ങളുടെ ആളുകളുണ്ടെന്നുമാണ് ഇഹ്‌സാനുള്ള അവാകശപ്പെടുന്നത്. ഒപ്പം, ഇസ്ലാമിക രാഷ്‌ട്രത്തിനായി പോരാട്ടം നടത്തുന്ന ഭീകര സംഘടനകള്‍ക്ക് ടിടിപി-ജെഎ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുജാഹിദീനിന്റെ കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയാസ് ഷാബാന്ദ്രിയും വലംകൈ മുഹമ്മദ് സറാര്‍ സിദ്ദിബാപായും അല്‍ ഖ്വയ്ദയുമായി ലയിച്ചു. ശേഷിക്കുന്ന അന്‍സര്‍-ഉള്‍- തൗഹീദ് എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ മുജാഹിദീന്‍ ടിടിപി-ജെഎ നടത്തുന്ന ക്യാമ്പുകളിലാണ് പരിശീലനം നേടുന്നത്.
















