Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ വധിക്കുമെന്ന് പാക് താലിബന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 12:13 am IST
inIndia

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് പാക് താലിബന്‍ ഭീഷണി. വാഗയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ തുടര്‍ച്ച ഉടന്‍ ഭാരതത്തിലുണ്ടാവുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. പാക് താലിബനില്‍നിന്നു തെറ്റിപ്പിരിഞ്ഞ വിഭഗാമായ ജമാ അത്ത് -ഉല്‍-അഹ്‌റാറാണ് മോദിയെ വധിക്കുമെന്നും പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച ദിവസം 60 പേര്‍ കൊല്ലപ്പെടുകയും 110 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത വാഗാ ചാവേര്‍ സ്‌ഫോടനം പാക്കിസ്ഥാന്‍ സൈന്യത്തെത്തന്നെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഭീകരസംഘടനാ വക്താവ് പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തിലും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലും പറയുന്നു.

തെഹ്‌രിക്-ഇ- താലിബന്‍ പാക്കിസ്ഥാന്‍ ജമാഅത്ത് അഹ്‌റാര്‍ (ടിടിപി-ജെഎ) എന്ന സംഘടനയുടെ വക്താക്കളിലൊരാളായ ഇഹ്‌സാനുള്ള ഇഹ്‌സാനാണ് മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഭാരതത്തില്‍ നടത്തുന്ന ചാവേര്‍ ആക്രമണത്തിലൂടെയായിരിക്കും പ്രധാനമന്ത്രിയെ വധിക്കുകയെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

ട്വിറ്ററിലൂടെ നിലപാട് മോദിയോട് താന്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഇഹ്‌സാനുള്ള പറഞ്ഞു. ഇതിനായി ഭാരത അതിര്‍ത്തിയിലേക്ക് തങ്ങളുടെ ചാവേറുകളെ അയച്ചുകഴിഞ്ഞു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന ഇവര്‍ ആക്രമണം നടത്തുമെന്നും ഇഹ്‌സാനുള്ള വ്യക്തമാക്കി. റോയിട്ടേഴ്‌സിനോടു ഫോണിലൂടെ സംസാരിച്ച ഇയാള്‍ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ആദ്യം ട്വിറ്ററിലൂടെ (തെറ്റായ)ഇംഗ്ലീഷിലാണ് ഇഹ്‌സാനുള്ള മോദിക്ക് ഭീഷണി സന്ദേശം അയച്ചത്. ഗുജറാത്തിലും കശ്മീരിലും നിരപരാധികളായ മുസ്ലിങ്ങളെ മോദി കൊന്നൊടുക്കിയെന്നും അതിന് പ്രതികാരം ചെയ്യുമെന്നുമാണ് സന്ദേശം. പാക്കിസ്ഥാനിലെ സ്‌ഫോടനത്തെ അപലപിച്ച് മോദി നടത്തിയ ട്വീറ്റിനു മറുപടിയായാണ് ഇഹ്‌സാനുള്ളയുടെ ഭീഷണി. പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും സ്ഥാപനങ്ങളെയും ആക്രമിക്കുക എന്ന പദ്ധതി വിജയകരമായെന്ന് ഇഹ്‌സാനുള്ള വ്യക്തമാക്കി.

അതേസമയം, ടിടിപി-ജെഎയുടെ വെളിപ്പെടുത്തലുകള്‍ നിസ്സാരമായി തള്ളാന്‍ അധികൃതര്‍ ഒരുക്കമല്ല. ഭീഷണിയുടെ യാഥാര്‍ത്ഥ്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കൊല്‍ക്കൊത്ത തുറമുഖത്തുനിന്ന് നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.

പ്രധാനമന്ത്രി മോദിക്കെതിരേ വെബ്‌സൈറ്റുകളിലൂടെ ഉയുരുന്ന വിവിധ തരം ഭീഷണികളെക്കുറിച്ച് അദ്ദേഹത്തെ രണ്ടാഴ്ചയ്‌ക്കിടെ രണ്ടുവട്ടം അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ജിഹാദി ഗ്രൂപ്പുകളുടേതാണ് ഭീഷണികള്‍. അതേസമയം കശ്മീര്‍ തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രി മോദിയെ പ്രചാരണങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താനും വോട്ടര്‍മാരെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്ന് വിശകലനം ചെയ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.