Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബംഗാളില്‍ സര്‍ക്കാര്‍ മാറാം; എന്നാല്‍ സിപിഎമ്മിന്റെതാവില്ല (അതിഥിയോടൊപ്പം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 09:58 pm IST
in Vicharam

അനുഭവജ്ഞനായ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നിരവധി പ്രധാനമന്ത്രിമാരെയും ഭരണകൂടങ്ങളെയും അടുത്തറിയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്ന ഘടകമെന്താണ്?

നരേന്ദ്രമോദിയെ ഏറ്റവും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ്. അത്തരം വീക്ഷണങ്ങളും സ്വപ്നങ്ങളും പ്രായോഗികമാക്കുന്നതിലുള്ള കഴിവാണ്. വികസനത്തെ സംബന്ധിച്ച് സമഗ്രവും മാനവികവുമായ വീക്ഷണമാണ് അദ്ദേഹത്തിന്റേത്.

മനുഷ്യകേന്ദ്രിതമായ വികസനമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടാണിത്. ഏറ്റവും താഴേക്കിടയിലെ മനുഷ്യന്റെ ക്ഷേമത്തെയാണ് അത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെറുതെങ്കിലും കണ്ണുതുറപ്പിക്കുന്ന ഒരു ഉദാഹരണം മോദി പറഞ്ഞു. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ നിലത്തിരിക്കേണ്ടിവരുന്ന യാത്രക്കാരെക്കുറിച്ച്. അവര്‍ക്കിരിക്കാന്‍ ബഞ്ചുകളുണ്ടാക്കിക്കൊടുക്കുമ്പോഴാണ് ഭരണം നടപ്പിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വപ്ന ജീവിയല്ല അദ്ദേഹം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അടങ്ങാത്ത ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ട്.

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്താതെ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നുവന്നല്ലോ?

ഉന്നതരെന്ന് നാം കരുതുന്ന രാഷ്‌ട്രീയ നേതാക്കളുടെ വിഡ്ഢിത്തത്തെയാണ് ഈ വിമര്‍ശനം വെളിപ്പെടുത്തുന്നത്. രാഷ്‌ട്രീയ നേതാക്കള്‍ ഇത്തരം വിഡ്ഢിത്തങ്ങളില്‍ അഭിരമിക്കരുത്. ഒരാളെ ഓര്‍മ്മിക്കുന്നതിന് മറ്റൊരാളെ വിസ്മരിക്കുന്നുവെന്നര്‍ത്ഥമില്ല. ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലേയും രാഷ്‌ട്രീയത്തിലെയും ഇതിഹാസമാണ് പട്ടേല്‍. പട്ടേലിനെ വിസ്മരിച്ച കോണ്‍ഗ്രസിന് ഈ വിമര്‍ശനം ഉയര്‍ത്താന്‍ അവകാശമില്ല. വിവിധ വ്യക്തിത്വങ്ങളെ സമാദരിക്കാന്‍ കോണ്‍ഗ്രസിനാവില്ല.

ബിജെപി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ അവരുടെ അവകാശങ്ങള്‍ അടിയറവെച്ച് അടിമകളെപ്പോലെ കഴിയേണ്ടിവരുമെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നല്ലോ.. എന്തുപറയുന്നു?

വളരെ തെറ്റായ പ്രചാരണമാണിത്. വസ്തുതകള്‍ ഇവയെ ശരിവെക്കുന്നില്ല. ഭാരത ചരിത്രവുമായി ബന്ധപ്പെട്ട എട്ട് പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഭാരതത്തിന്റെ ചരിത്രത്തിലൊരിക്കലും ന്യൂനപക്ഷങ്ങള്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല. അതിനിനി സാധ്യതയുമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ വികസനം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികസനമല്ല. ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കമ്പ്യൂട്ടറും ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എല്ലാവര്‍ക്കും തൊഴില്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അതില്‍ നിന്ന് മുസ്ലിംകളെ ഒഴിച്ചുനിര്‍ത്തുന്നുവെന്നല്ല.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പാട്‌നാ ഗാന്ധിമൈതാനത്ത് ബോംബ് സ്‌ഫോടനമുണ്ടായി. നരേന്ദ്രമോദിയായിരുന്നു ലക്ഷ്യം. എന്നാല്‍ ലക്ഷ്യം പാളി. അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങനെ ഒരാള്‍ പെരുമാറുന്നുവെന്നതാണ് വിലയിരുത്തേണ്ടത്. പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാളുടെ യഥാര്‍ത്ഥ സ്വരൂപം പുറത്തുവരിക. നരേന്ദ്രമോദി തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ ഹിന്ദു സമൂഹവും മുസ്ലിംകളും ഒന്നിച്ച് പോകേണ്ടതിനെക്കുറിച്ചാണ് ഊന്നല്‍ നല്‍കിയത്. മുസ്ലിങ്ങള്‍ ദാരിദ്ര്യത്തോടും ഹിന്ദുക്കളോടുമാണ് പൊരുതുന്നത്. ഹിന്ദുക്കളാകട്ടെ മുസ്ലിംകളോടും ദാരിദ്ര്യത്തോടും- എന്നാല്‍ ഇരുകൂട്ടരും ഒന്നിച്ചുനിന്ന് ദാരിദ്ര്യത്തോട് പൊരുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പരം പോരടിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു.

മതേതരമെന്ന് വിവക്ഷിക്കപ്പെടുന്ന ഇടങ്ങളില്‍ നിന്ന് തീര്‍ത്തും മതേതര വിരുദ്ധമെന്ന് വിമര്‍ശിക്കപ്പെടുന്ന രാഷ്‌ട്രീയത്തിലേക്ക് എത്താന്‍ കാരണം?

ബിജെപി മതേതര വിരുദ്ധമാണെന്ന പ്രചാരണമാണ് തെറ്റ്. ഇവിടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. വിശുദ്ധ കേന്ദ്രം പാര്‍ലമെന്റും. ഗാന്ധിജിയുടെയും സ്വാമി വിവേകാനന്ദന്റെയും ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ക്ക് വര്‍ഗീയമാകാന്‍ കഴിയില്ല. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന ബിജെപിയെ വര്‍ഗീയമെന്ന്് മുദ്രകുത്തുകയാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയാണെന്ന ഇടതു വിമര്‍ശനത്തെക്കുറിച്ച്?

സിപിഎമ്മിന്റെ ഇത്തരം വിമര്‍ശനങ്ങള്‍ ഇന്ന്് ആരും മുഖവിലക്കെടുക്കുന്നില്ല. കോര്‍പ്പറേറ്റ് സൗഹൃദ സര്‍ക്കാരല്ല മറിച്ച് തൊഴില്‍ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിമര്‍ശനം ഉര്‍ത്തുന്ന സിപിഎം ഭൂതകാലത്തില്‍ രമിക്കുന്ന പാര്‍ട്ടിയാണ്. നരേന്ദ്രമോദിയും ബിജെപിയുമാകട്ടെ വര്‍ത്തമാനത്തിനും ഭാവിക്കും ഊന്നല്‍ നല്‍കുന്നു. സിപിഎം അതിന്റെ സര്‍വനാശത്തിന്റെ വക്കിലാണ്. ഇനിയൊരുണര്‍വ് ആ പ്രസ്ഥാനത്തിനുണ്ടാവില്ല. ബംഗാളില്‍ ഏത് സര്‍ക്കാര്‍ മാറിവന്നാലും അത് ഇനി സിപിഎം സര്‍ക്കാരാവില്ല. ബംഗാളിയെന്ന നിലയില്‍ എനിക്ക് ആ സംസ്ഥാനത്തിന്റെ മാറ്റത്തെക്കുറിച്ച് നന്നായറിയാം. അഭിപ്രായ സ്വാതന്ത്ര്യവും വിമര്‍ശിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്ന രാഷ്‌ട്രീയ ഹിംസയെ ജനം നിരാകരിച്ചിരിക്കുകയാണ്.

ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?

രണ്ടിനും നിര്‍വഹിക്കാനുള്ളത് വ്യത്യസ്ത ദൗത്യങ്ങളാണ്. മാധ്യമങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. ഒരു തരത്തിലുള്ള നിയന്ത്രണവും അവിടെ അടിച്ചേല്‍പ്പിക്കരുത്. ഭരണഘടനയുടെ അന്തഃസത്ത തന്നെ അതാണ്. നവമാധ്യമങ്ങള്‍ വളര്‍ച്ചപ്രാപിക്കുന്ന ഈ സാഹചര്യത്തില്‍ മാധ്യങ്ങള്‍ക്ക് ഏറെ ഉത്തരവാദിത്തങ്ങളും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

India

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

Kerala

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.