മുണ്ടക്കയം; ചീഫ് വിപ് പി.സി.ജോര്‍ജ്,ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, റവന്യ മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ മുണ്ടക്കയം ടി.ബി.യില്‍ അരമണിക്കൂര്് രഹസ്യ കൂടികാഴ്ച നടത്തി. ഇന്നലെ മൂന്നുമണിയോടെ മുണ്ടക്കയം ടി.ബി.യിലെത്തിയ മൂവരും അര മണിക്കൂര്‍ നേരം അടച്ചിട്ടമുറിയില്‍ കൂടികാഴ്ച നടത്തി.എന്നാല്‍ യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായി എത്തിയതാണന്നായിരുന്നു ഇവരുടെ പ്രതികരണം..കട്ടപ്പനയല് പട്ടയ വിതരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും മുണ്ടക്കയത്ത് എത്തിയത്.കോരുത്തോട്ടില്‍ വില്ലേജ് ആഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി അടൂര്‍ പ്രകാശും പി.സി.ജോര്ജുംമുണ്ടക്കയം ടി.ബി.യിലെത്തുകയായിരുന്നു. ഇതിനിടയില്‍ എത്തിയ മൂവരും ഒരുമുറിയിലായിരുന്നു കൂടി കാഴ്ച..ഒപ്പമുണ്ടായിരുന്നവരെയും ഒഴിവാക്കിയായിരുന്നു കൂടികാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: