Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപകടരഹിത മാതൃകാ ഇടനാഴി ചോരക്കളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 08:59 pm IST
in Alappuzha

ചേര്‍ത്തല: അപകടരഹിത മാതൃകാ ഇടനാഴിയായി പ്രഖ്യാപിച്ച ചേര്‍ത്തല-മണ്ണുത്തി പാത ചോരക്കളമാകുന്നു. ആറു മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ അപകടങ്ങളില്‍ മരിച്ചത് പത്തോളം പേര്‍. കഴിഞ്ഞ ദിവസം എരമല്ലൂര്‍ കണ്ണംകുളങ്ങരയില്‍ നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ സിബി, നിഖില്‍ എന്നിവരുടെ മരണമാണ് ഇതില്‍ അവസാനത്തേത്. പരിക്കുകളോടെ രക്ഷപെട്ട അപകടങ്ങളും നിരവധി.

ദേശീയപാതയോരത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബസ് ബേകള്‍ കച്ചവടക്കാര്‍ കയ്യേറിയതോടെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയിലെ എല്ലാ ജങ്ഷനുകളിലും ബസ്‌ബേകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടൊന്നും പാര്‍ക്ക് ചെയ്യാനാകുന്നില്ലെന്നാണ് വാഹന ഉടമകളുടെ പരാതി. ഇതിനാല്‍ ലോറികളും മറ്റു വാഹനങ്ങളും റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.

അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കാണുന്നത്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടര്‍വാഹന വകുപ്പോ, ഹൈവേ പോലീസോ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ പാതയിലെ വെളിച്ചക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മീഡിയനില്‍ നിരവധി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകുതിയിലധികവും പ്രവര്‍ത്തന രഹിതമാണ്. സൈക്കിള്‍ യാത്രക്കാരെയും, റോഡ് മുറിച്ചു കടക്കുന്നവരെയും വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് വലിയവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാണുന്നത്.

ദേശീയപാതയില്‍ രൂപപ്പെട്ട കുഴികളും യാത്രക്കാര്‍ക്ക് കെണിയാകുന്നു. കുഴികള്‍ കണ്ട് പെട്ടെന്ന് വെട്ടിക്കുമ്പോളാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനായി മാതൃക ഇടനാഴിയില്‍ നിരവധി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ക്യാമറ/റക്ക് മുന്നിലെത്തുമ്പോള്‍ വേഗത കുറയ്‌ക്കുകയും പിന്നീട് വേഗം കൂട്ടുകയും ചെയ്യും. ഓരോ വാഹനങ്ങളുടെയും ദേശീയപാതയിലെ അനുവദനീയമായ വേഗത മീഡിയനിലെ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും അത് പാലിക്കാറില്ല. റോഡുകള്‍ ചോരപ്പുഴയാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികളുമായി മുന്നോട്ടു വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.