Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തലമുതിര്‍ന്ന ജനനേതാവിനെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 03:02 pm IST
inAlappuzha

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വി.എസ്. അച്യുതാനന്ദനുമായി അഭിമുഖം നടത്തുന്നു

പുന്നപ്ര: സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന ജനനേതാവിന്റെ മുന്നിലേക്ക് ഭയാശങ്കകളോടെ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ സാന്നിദ്ധ്യം മറക്കാനാകാത്ത അനുഭവമായി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു ആ നേതാവ്. എത്തിയതാകട്ടെ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും. സ്‌കൂളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാഗസിന് വേണ്ടി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ വിഎസുമായി അഭിമുഖം നടത്താനാണ് കുട്ടികള്‍ എത്തിയത്. സ്‌കൂള്‍ ലീഡര്‍ അനഘ പ്രസന്നന്‍, ബി. ശ്രീലക്ഷ്മി, പ്രിയങ്ക, ആര്‍. അഖില്‍, വിനയ് പി.ദാസ്, ആനന്ദ്, നോബിള്‍ മാത്യു, പി. ലിഫ, എ. കബീര്‍, ആര്‍. നിള എന്നിവരാണ് പത്രാധിപസമിതിക്ക് വേണ്ടി അഭിമുഖം നടത്തിയത്.

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പറവൂരിലെ വീട്ടില്‍ വിഎസ് എത്തിയത് ഉച്ചയ്‌ക്കാണ്. വിഎസിനെ കാണാന്‍ വേറെയും സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ എത്തിയ കുട്ടികളെ കണ്ടപ്പോള്‍ ആദ്യം തന്നെ അവരെ അടുത്തേക്ക് വിളിച്ചു. 85 വര്‍ഷം മുമ്പ് പറവൂര്‍ സ്‌കൂളില്‍ പഠിക്കാനെത്തിയത് വിഎസ് കുട്ടികള്‍ക്ക് മുന്നില്‍ ഓര്‍മ്മിച്ചെടുത്തു.

‘ആറു വയസുകാരനായ തന്നെ രണ്ടാംക്ലാസിലും അനുജന്‍ ഗംഗാധരനെ ഒന്നാംക്ലാസിലും അച്ഛന്‍ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. ഇന്ന് സ്‌കൂളിന് മുന്നിലുള്ള റോഡ് അന്ന് തോടായിരുന്നു’. അനുജനും, കൂട്ടുകാര്‍ക്കുമൊപ്പം അന്ന് സ്‌കൂളിലേക്ക് നടന്നുവന്ന ഓര്‍മ്മകളും വിഎസ് പങ്കുവച്ചു. അക്കാലത്ത് പറവൂര്‍ സ്‌കൂളില്‍ മൂന്നാംക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ നാലാംക്ലാസ് പഠനത്തിനായി കളര്‍കോട് യുപി സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് ഏഴ് വരെയുള്ള പഠനം പൂര്‍ത്തീകരിച്ചത് പുന്നപ്ര ഗവ. യുപി സ്‌കൂളിലായിരുന്നു. വിഎസ് പഴയകാലം ഓര്‍മ്മിച്ചു. കളര്‍കോട് സ്‌കൂളില്‍ പഠിക്കാനെത്തിയപ്പോഴുള്ള തടസപ്പെടുത്തലുകളും അതിനെ നേരിട്ടവിധവും വിഎസ് വിശദീകരിച്ചു. സമരമുഖത്തെ അനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹം പറഞ്ഞുതുടങ്ങിയത് അഭിമുഖക്കാര്‍ക്ക് വലിയ അനുഭവമായി. അദ്ധ്യാപകരായ വി. രാധാകൃഷ്ണന്‍, എ. വി. ബൈജു ബാസ്റ്റിന്‍, മുന്‍ പിടിഎ പ്രസിഡന്റ് സത്യകീര്‍ത്തി എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.