Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാജകള്ള് വില്‍പ്പന നടത്തിയ 19 ഷാപ്പുകള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 02:59 pm IST
in Alappuzha

ആലപ്പുഴ: അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയും തടയാന്‍ കായല്‍മേഖലയിലും ഉള്‍പ്രദേശങ്ങളിലും പോലീസ്-എക്‌സൈസ് സംയുക്ത പരിശോധന ശക്തമാക്കുമെന്ന്  കളക്ടര്‍ എന്‍. പത്മകുമാര്‍. അനധികൃത മദ്യ ഉത്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനിടെ 380 കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ് പറഞ്ഞു. 353 പേരെ അറസ്റ്റ് ചെയ്തു. 98 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152.65 ലിറ്റര്‍ ചാരായവും 835.21 ലിറ്റര്‍ വിദേശമദ്യവും 1830 ലിറ്റര്‍ കോടയും 9.6 കിലോ കഞ്ചാവും 25 ലിറ്റര്‍ സ്പിരിറ്റും 158.65 ലിറ്റര്‍ അരിഷ്ടവും 369.12 ലിറ്റര്‍ കള്ളും നാല് ആംപ്യൂളുകളും 218 ഗ്രാം ചരസും പിടിച്ചെടുത്തു.

രാസപരിശോധനയില്‍ മായംകലര്‍ത്തിയ കള്ള് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആലപ്പുഴ, കായംകുളം റേഞ്ചുകളിലെ 19 കള്ളുഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്തു. 8172 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യം കടത്താനുപയോഗിച്ച 16 വാഹനം പിടിച്ചെടുത്തു. കള്ളുഷാപ്പുകളില്‍ 3219 പരിശോധനകള്‍ നടത്തി. വിദേശമദ്യ ഷോപ്പുകളില്‍ 106 പരിശോധന നടന്നു. 62 സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 74 കേസ് രജിസ്റ്റര്‍ ചെയ്തു. ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞമാസം 41 കേസും ഈ മാസം 40 കേസും രജിസ്റ്റര്‍ ചെയ്തതായി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ഡി. മോഹനന്‍ പറഞ്ഞു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 36 കേസെടുത്തു. 39 പേരെ അറസ്റ്റു ചെയ്തു. ഈ മാസം 31 കേസെടുത്തു. പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജ് പരിസരം, രാമങ്കരി എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പരാതിയുള്ളതിനാല്‍ പോലീസ്-എക്‌സൈസ് പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

പെരുമ്പളം ദ്വീപിലെ കള്ളുഷാപ്പുകള്‍ നിയമവിരുദ്ധമായി രാവിലെ ഏഴു മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നതായും അന്യജില്ലയില്‍നിന്ന് കള്ള് എത്തിക്കുന്ന വാഹനങ്ങള്‍ ഷാപ്പുകള്‍ തുറക്കുന്നതിനു മുമ്പ് വിതരണത്തിനെത്തുന്നുവെന്നും യോഗത്തില്‍ പരാതിയുയര്‍ന്നു. നടപടി സ്വീകരിക്കാന്‍ സിഐമാര്‍ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കാര്‍ത്തികപ്പള്ളി, കായംകുളം പട്ടോളി മാര്‍ക്കറ്റ്, രണ്ടാംകുറ്റി, കരിപ്പുഴ, അരൂര്‍ പുതുക്കാട്ടു പറമ്പ്, കായിപ്പുറം, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.