ഗുരുമുഖത്തില്‍ നിന്നു ലഭിക്കുന്ന ജ്ഞാനങ്ങള്‍ ആത്മാവില്‍ പ്രകാശിച്ച് കളങ്കമറ്റ നിഷ്‌കാമകര്‍മ്മികളായി പ്രവര്‍ത്തിക്കുന്നവര്‍ സായൂജ്യത്തിലെത്തുന്നു. മറ്റുള്ളവരെ കുറ്റം പറയാതെയും പരിഹസിക്കാതെയും ഏകാന്ത ചിന്തയില്‍ക്കൂടി ഏകാത്മനാഥനില്‍ ആത്മാവ് ലയിക്കണം. അതിനുവേണ്ടി വനത്തില്‍പോയി പട്ടിണി കിടക്കേണ്ട കാര്യമില്ല. എവിടെ ഇരുന്നാലും നാം ആ ഏകാന്തചിന്ത നമ്മിലനുഭവമാക്കുവാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ ഉപദേശിക്കുന്നത്. അതു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് ദുഃഖമാണെപ്പോഴും.
















