Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 07:57 am IST
in Vicharam

ചൂഷണവിധേയമായ തൊഴിലാളി രംഗം ശുദ്ധീകരിക്കുക മാത്രമല്ല, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയുടെ തയ്യാറെടുപ്പായും മാറുകയാണ് തൊഴില്‍ നിയമങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. തൊഴിലാളികള്‍ക്ക് വളരെ പ്രയോജനകരമായ വിധത്തില്‍ നാലേകാല്‍ കോടി പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഉപകരിക്കുന്ന ഏകീകൃത പിഎഫ് നമ്പര്‍ സംവിധാനവും വ്യാപാരം ആരംഭിക്കുന്നതിനാവശ്യമായ 16 ഇന ഫോമുകള്‍ക്ക് പകരം ഒരു ഫോമാക്കി ചുരുക്കുന്നതും ഏറെ ഗുണകരമാവും.

നടപടികള്‍ ലളിതമാക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാണ്. ഇതിനു പുറമെ ”ശ്രം സുവിധ” എന്നപേരില്‍ ആരംഭിക്കുന്ന ഏകീകൃത വെബ്‌സൈറ്റ് സുതാര്യമായ തൊഴിലിട പരിശോധന, തൊഴിലുടമകള്‍ക്ക് ഏകീകൃത ലേബര്‍ ഐഡന്റിഫിക്കേഷന്‍ എന്നിവയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴില്‍ രംഗത്തെ ‘ഇന്‍സ്‌പെക്ടര്‍ രാജ്’ രീതി അവസാനിച്ചു എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍എസ്ബിവൈ) മുതലായ പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ട് ഭാരതം എന്ന മഹാരാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രചോദനകരമായ നിയമസംവിധാനമാണ് നിലവില്‍ കൊണ്ടുവരുന്നത്.

72 മണിക്കൂറിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകും. തൊഴിലുടമകള്‍ക്ക് ഏകീകൃത ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ചെറുകിട ഫാക്ടറികളെ കുറഞ്ഞ കൂലി നിയമം, വ്യവസായ തര്‍ക്ക നിയമം എന്നിവയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായി. ജോലി സ്ഥലത്തേക്കും തിരികെ വീട്ടിലേക്കും യാത്രാസൗകര്യം നല്‍കുന്ന സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ജോലി അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത് അവര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയ്‌ക്ക് വഴിയൊരുക്കുന്നു.

ഈ നിയമങ്ങള്‍ വഴി രാജ്യത്തെ തൊഴില്‍മേഖലയും നിക്ഷേപസാധ്യതയും വര്‍ധിച്ച് രാജ്യത്തിന് പുരോഗതി സാധ്യമാക്കുന്നു. ഇ ഗവേണന്‍സിന്റെ താത്പ്പര്യം സംരക്ഷിക്കുവാനും വെള്ളക്കോളര്‍ ജോലിയാണ് മികച്ചതെന്ന ധാരണ തിരുത്താനും പ്രധാനമന്ത്രി ആവശ്യപ്പെടുമ്പോള്‍ തൊഴില്‍-നിര്‍മാണ രംഗത്തേക്ക് അദ്ദേഹം പുതുവെളിച്ചം വീശുകയാണ്. ഇതുവഴി തൊഴിലാളികളെ രാഷ്‌ട്ര നിര്‍മാതാക്കളായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറയുന്നു. അധ്വാനമാണ് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതിന് അടിവരയിടുന്നു.

തൊഴിലിടങ്ങളിലെ പരിശോധനകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും പരിശോധനാ റിപ്പോര്‍ട്ട് 72 മണിക്കൂറിനകം ‘ശ്രംസുവിധാ’ പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ഇന്‍സ്‌പെക്ടര്‍ രാജിന് അന്ത്യം കുറിക്കുന്നു. ശ്രംസുവിധാ സംവിധാനം വഴി 16 തൊഴില്‍ നിയമങ്ങളാണ് ഒരൊറ്റ ഓണ്‍ലൈന്‍ ഫോമിലൂടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കാനും തീരുമാനമായി. ഭാരതത്തില്‍ സ്വാശ്രയ ശീലം വളര്‍ത്തി, സ്വയംപര്യാപ്തമാക്കി, മറ്റുരാജ്യങ്ങളോടുള്ള വിധേയത്വം ഒഴിവാക്കുവാനും മറ്റും ഈ നിയമങ്ങള്‍ സഹായകരമാകും. ഇപ്പോള്‍ കുടുംബശ്രീ മാതൃക അനുകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നപോലെ ഭാരതത്തിലെ തൊഴില്‍രംഗം പഠിക്കാനും വിദേശികള്‍ എത്തുമെന്നുറപ്പാണ്.

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപ പാവപ്പെട്ടവരുടെ പണമാണെന്നും അതിന്റെ അവകാശികള്‍ക്ക് തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്രപരമാണ് ഈ പ്രഖ്യാപനം. തൊഴില്‍ രംഗത്ത് പതിറ്റാണ്ടുകളായി തുടരുന്ന ജീര്‍ണത അവസാനിപ്പിക്കാന്‍ തന്നെയാണ് ഭരണാധികാരി എന്നനിലയ്‌ക്ക് മോദിയുടെ ശ്രമമെന്ന് വ്യക്തം. സ്ഥാപനങ്ങളിലെ പരിശോധനകള്‍കൊണ്ട് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഒരു സ്ഥാപനത്തില്‍ ഏതുദ്യോഗസ്ഥന്‍ പരിശോധനയ്‌ക്ക് പോകണമെന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കും. ഉദ്യോഗസ്ഥ ചൂഷണത്തില്‍നിന്നും സ്ഥാപന ഉടമകളെ രക്ഷിക്കാനും അനധികൃത ആനുകൂല്യങ്ങള്‍ തടയാനുമാണിത്.

പരിശോധനകള്‍ക്കും കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. ഈ പ്രഖ്യാപനത്തോടൊപ്പം ഭാരതത്തിലെ 1800 ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചട്ടങ്ങളും അനുബന്ധ വ്യവസ്ഥകളും മാറുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ എസ്എംഎസ് സന്ദേശവും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ മാതൃകാരാജ്യമായി മാറ്റി, തൊഴിലാളി-മുതലാളി പരിഗണനയ്‌ക്ക് ഊന്നല്‍ നല്‍കുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, തൊഴില്‍ സമരങ്ങള്‍ക്ക് വിരാമമിട്ട് തൊഴിലാളി-മുതലാളിമാര്‍ക്ക് ഒരേ വിധത്തിലുള്ള പരിഗണന നല്‍കി ആ മേഖലയില്‍ സമാധാനവും ഉറപ്പുവരുത്തുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.