Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ് മോഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 09:35 pm IST
in Vicharam

അഞ്ചുവര്‍ഷം മുമ്പുവരെ വര്‍ഷത്തില്‍ 180-200 തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്നവര്‍ക്ക് ഇന്ന് അതിന്റെ പകുതി മാത്രമേ ലഭിക്കുന്നുള്ളൂ. സ്ത്രീകളുടെ തൊഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത്. ഗോത്രവിഭാഗം ജനങ്ങളില്‍ പണിയര്‍, കാട്ടുനായ്‌ക്കര്‍, അടിയര്‍, ഇരുളര്‍ തുടങ്ങിയ സമൂഹങ്ങള്‍ ഇക്കാരണംകൊണ്ട് കഷ്ടപ്പെടുകയാണ്. പരമ്പരാഗതമായി കൃഷിപ്പണിമാത്രം ശീലിച്ചവരാണിവര്‍.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള മുതുവാന്‍ സമൂഹത്തില്‍ ആരോഗ്യവകുപ്പിന്റെ അറിവോടെ ഗര്‍ഭനിരോധന മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തതിന്റെ ഫലമായി ഇവരുടെ ഇടയില്‍ ജനനനിരക്ക് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഇടക്ക് കുടുംബാസൂത്രണ നടപടികള്‍ നടത്തരുതെന്ന് നിയമമുള്ളപ്പോഴാണ് ഇത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരക്ഷരരായ നിരവധി വനവാസികള്‍ എത്തുന്നുണ്ട്. എന്താണ് രോഗമെന്ന് വ്യക്തമായി രോഗിക്ക് മനസ്സിലാക്കാന്‍, ആവശ്യമായ മരുന്നും മറ്റു സഹായങ്ങളും നല്‍കാന്‍ കൃത്യമായ ഏര്‍പ്പാടുകള്‍ ഒന്നും അവിടെയില്ല.

വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ ഇടുക്കി ജില്ലയിലും വയനാട്ടിലും റിസോര്‍ട്ടുകള്‍ പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ അവിടെ കുന്നിന്‍ചെരിവുകളില്‍ താമസിക്കുന്ന വനവാസി വിഭാഗങ്ങള്‍ക്ക് തങ്ങള്‍ ഉപയോഗിച്ചിരുന്ന നീരുറവകളും നീര്‍ച്ചാലുകളും അന്യമായി. വയനാട്ടിലെ കാരാപ്പുഴയിലും തിരുവനന്തപുരത്തെ പേപ്പാറയിലും ഡാമുകള്‍ നിര്‍മിച്ചപ്പോള്‍ അവിടെനിന്നും വനവാസികളെ നിഷ്‌ക്കരുണം നിഷ്‌കാസിതരാക്കി. അങ്ങനെ സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളാണ് ക്രമപ്രകാരം നടത്തിയില്ല.

1864 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ ഭീഷണമായ ചൂഷണത്തിനുവേണ്ടിയും തങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നയിച്ച വനവാസികളെ ഒതുക്കാനുമായിരുന്നു വനനിയമം കൊണ്ടുവന്നത്. 1952 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരും പുതിയ വനനിയമം പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് നടപ്പിലാക്കിയത്. അവരുടെ വനവിഭവത്തിന്മേലുള്ള അവകാശം ഇല്ലാതായി. വനവിഭവങ്ങള്‍ക്കും വിറകിനുംവേണ്ടി ചന്തകളെ ആശ്രയിക്കേണ്ടിവന്നു.

മറ്റുവിഭാഗങ്ങളെ അപേക്ഷിച്ച് ശിശുമരണവും പോഷകാഹാരക്കുറവും നേരിടുന്ന വിഭാഗവും ഇവര്‍ തന്നെയാണ്.

ഇത്തരുണത്തിലാണ് ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് മോഡലുകള്‍ പ്രസക്തമാവുന്നത്. ഗുജറാത്തിലെ ഗീര്‍വനങ്ങളെ വനംകൊള്ളക്കാരില്‍നിന്നും വേട്ടക്കാരില്‍നിന്നും കയ്യേറ്റക്കാരില്‍നിന്നും സംരക്ഷിക്കുന്നത് ആയുധപരിശീലനം ലഭിച്ച പോരാളികളായ വനവാസി സ്ത്രീകളാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയും നനയ്‌ക്കുകയും ഗോപരിപാലനം നടത്തുകയും ചെയ്യുന്നത് വനവാസി വനിതകളും പുരുഷന്മാരുമാണ്. അങ്ങനെ വര്‍ഷത്തില്‍ 350 ദിവസം സ്ഥായിയായ വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഛത്തീസ്ഗഢുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥ മൊത്തവ്യാപാര റേഷനിംഗ് സിസ്റ്റത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കാര്യക്ഷമതയുള്ള വ്യക്തികളെയും സേവാസന്നദ്ധതയുള്ള സംഘടനകളെയും റേഷന്‍ വിതരണം ഏല്‍പ്പിച്ചു. ഫലം അത്ഭുതകരമായിരുന്നു. നാമമാത്ര വിലയ്‌ക്ക് ഗവണ്‍മെന്റ് മാസംതോറും വനവാസികള്‍ക്കായി ലഭ്യമാക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇന്നവരെത്തേടി വീടുകളിലെത്തുന്നുണ്ട്.

കേരളത്തിലും ഇത്തരം സംവിധാനങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദം പോലുള്ള ചുരുങ്ങിയ ചെലവ് വരുന്ന ലോകോത്തര ആയുര്‍വേദ മരുന്നുകള്‍ തയ്യാര്‍ ചെയ്ത് നല്‍കുന്ന സംഘടനകളും സേവാഭാരതി, വനവാസി വികാസ കേന്ദ്രം തുടങ്ങിയ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ യോജിച്ച പ്രവര്‍ത്തനം സാദ്ധ്യമാണ്. അമൃതാനന്ദമയീ മഠവും ശ്രീ ശ്രീ രവിശങ്കറും ഹരേകൃഷ്ണ പ്രസ്ഥാനങ്ങളും സത്യസായി ഓര്‍ഗനൈസേഷനും ഇന്ന് യോജിപ്പിന്റെ പാതയിലാണ്.

ശബരിമല ക്ഷേത്രം ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം, ചോറ്റാനിക്കര ക്ഷേത്രങ്ങള്‍ എന്നിവ ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും ദേശീയപ്രാധാന്യവും തീര്‍ത്ഥാടകരുടെ സുരക്ഷയും സാമൂഹ്യപ്രസക്തിയും കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങള്‍ ഭരിക്കാനും നിയന്ത്രിക്കാനും ഒരു കേന്ദ്രീകൃത  സംവിധാനം കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്.

വനവാസികള്‍ക്കും ഹൈന്ദവസമൂഹത്തിനും  മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ ശ്രീനാരായണ ഗുരു സങ്കല്‍പ്പിച്ചതുപോലെ ഒട്ടേറെ സ്‌കൂളുകള്‍, ധര്‍മാശുപത്രികള്‍, വയോജന രോഗീ സംരക്ഷണ കേന്ദ്രങ്ങള്‍, വേദ-സംസ്‌കൃത പഠന കേന്ദ്രങ്ങള്‍, ശിശുവാടികകള്‍, എഴുത്താശാന്‍ പരീശീലന കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സ്‌കീമില്‍പ്പെടുത്തി അതത് ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ചും ഗവണ്‍മെന്റ് സഹായത്തോടെയും നടപ്പിലാക്കേണ്ടതുണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് മോഡലില്‍ വനവാസി ജനങ്ങളെ രക്ഷിക്കാനും ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഉചിതമായ ഇടപെടലുകള്‍ നടത്താനുമുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് എത്രയും വേഗം കൈക്കൊള്ളേണ്ടതുണ്ട്.

വിദേശപണത്തിന്റെ അനിയന്ത്രിതമായ വരവും വ്യാപകമായ വനം കയ്യേറ്റങ്ങളും അനിയന്ത്രിതമായ കിട്ടിയ ബാങ്കുവായ്‌പകളും അമിതമായ ആനുകൂല്യങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളെ കേരളത്തില്‍ പ്രത്യേകിച്ചും ഭരണഘടനാതീതമായ മുഷ്‌ക്കുള്ള ശക്തിയായി മാറ്റിയിട്ടുണ്ട്.

ഇത്തരുണത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനം ഹൈന്ദവജനതയുടെ കണ്ണീരൊപ്പാനാണ് ചെലവഴിക്കേണ്ടത്. നാടൊട്ടുക്കും ഹൈന്ദവ സ്ഥാപനങ്ങള്‍ ‘ധര്‍മസ്ഥാപനങ്ങളായി’ ഉയര്‍ന്നുവരട്ടെ.

ഹിന്ദുവനവാസികള്‍ക്കുള്ളത് അവര്‍ക്കും ഹിന്ദുവിഭാഗത്തില്‍ പെട്ട മറ്റ് ജാതിവിഭാഗങ്ങള്‍ക്കുള്ളത് ഒരേ മനസ്സോടെ പരസ്പരം യോജിച്ച് നടത്തിക്കൊണ്ടുപോവാന്‍ ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കായി പുതിയൊരു വ്യവസ്ഥ രൂപപ്പെടേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.