രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് രാമപുരം ഫൊറോനാ പള്ളിയില്‍ കൊടിയേറി. വികാരി ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ കൊടിയേറ്റ് നടത്തി. എല്ലാ ദിവസവും രാവിലെ 9നും വൈകിട്ട് 4നും കൂര്‍ബാനയും ലദീഞ്ഞും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 16ന് രാവിലെ 5.30നും, 6.30നും, 7.30നും, 8.30നും ദിവ്യബലി, 9ന് നേര്‍ച്ചഭക്ഷണം വെഞ്ചരിപ്പ്, 10ന് റാസ കുര്‍ബാന, 11ന് ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, 12ന് കുഞ്ഞച്ചന്റെ സ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, 2.30, 3.30, 4.30ന് കുര്‍ബ്ബാന എന്നിവ നടക്കും. 16ന് രാവിലെ 9മുതല്‍ നേര്‍ച്ചഭക്ഷണം പ്രത്യേകം പന്തലില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: