കോട്ടയം: കേരള സെവന്‍ത്‌ഡേ അഡ്‌വെന്റിസ്റ്റ് സഭയുടെ 100-ാം വാര്‍ഷികം വ്യാജമാണെന്ന് പത്രസമ്മേളനത്തില്‍ സഭാ വിശ്വാസികള്‍ പറഞ്ഞു. വിശ്വാസപ്രകാരം യാതൊരുവിധ ആഘോഷങ്ങളും നടത്തുവാന്‍ പാടില്ല. ഈസ്റ്റര്‍, ക്രിസ്തുമസ് തുടങ്ങിയവ പോലും സഭ ആഘോഷിക്കാറില്ല. ഈ 100-ാം വര്‍ഷ ആഘോഷം സഭയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സഭയുടെ ഭരണ നേതാക്കന്മാര്‍ രൂപീകരിച്ചിരിക്കുന്ന സെന്റിനറി ആഘോഷപരിപാടികള്‍ തികച്ചും വിശ്വാസവഞ്ചനയും പൊതുജനവിരുദ്ധവുമാണ്. 2015 അവസാനിക്കുമ്പോഴാണ് സഭയുടെ ശതാബ്ദിവര്‍ഷം പൂര്‍ത്തിയാകുന്നത്. നിലവിലെ സഭാചരിത്ര രേഖകളുടെ തെളിവുകള്‍ മറച്ചു വച്ചു പുത്തന്‍ ചരിത്രം നിര്‍മ്മിക്കുവാനും പണലാഭത്തിനുമായി രൂപീകരിച്ചിരിക്കുന്ന ശതാബ്ദി ആഘോഷം സഭാ വിശ്വാസ ലംഘനമാണെന്ന് വിശ്വാസികള്‍ പറഞ്ഞു. സഭയുടെ ഭരണകര്‍ത്താക്കള്‍ ഈ രീതി തുടര്‍ന്നുകൊണ്ടുപോയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വിശ്വാസികള്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ അഡ്വ. വെള്ളായണി സുന്ദരരാജ്, കെ.ആര്‍ മാത്യു, ഡാന്‍ വിജയരാജ്, വില്‍സന്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
















