ലണ്ടന്‍: യൂറോ 2016 യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കും. വിവിധ രാജ്യങ്ങളിലായി ഒമ്പത് കളികളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് സി, ഇ, ജി എന്നിവയിലെ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്, കരുത്തരായ ഇംഗ്ലണ്ട്, സ്വീഡന് തുടങ്ങിയവര്‍ ഇന്ന് കളത്തിലിറങ്ങും.
ഇക്കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായ സ്പെയിന് യൂറോ യോഗ്യതയുടെ ആദ്യ റൗണ്ടില്‍ മാസിഡോണിയയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്. സ്ലൊവാക്യയാണ് ചെമ്പടയുടെ ഇന്നത്തെ മത്സരത്തിലെ എതിരാളികള്‍. ഉക്രെയിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ച സ്ലൊവാക്യ തുടര്‍ച്ചയായരണ്ടാം വിജയമാണ് സ്പെയിനെതിരെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ സമനില പാലിച്ച ബലാറസും ലക്സംബര്‍ഗും ഇന്ന് യഥാക്രമം ഉക്രെയിനെയും മാസിഡോണിയെയും നേരിടും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഉക്രെയിനും മാസിഡോണിയക്കും ഇന്ന് വിജയം അനിവാര്യമാണ്.
ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്ന് രണ്ടാം പോരാട്ടത്തിന് കച്ചമുറുക്കുന്നത്. താരതമ്യേന ദുര്‍ബരായ സാന്മരിനോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ ലിത്വാനിയ എസ്റ്റോണിയയുമായും സ്വിറ്റ്സര്‍ലന്റ് സ്ലോവേനിയയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ജിയില്‍ ക്ലാസ്സിക്ക് പോരാട്ടത്തിനാണ് ഇന്ന് അരങ്ങൊരുന്നത്. കരുത്തരായ സ്വീഡനും റഷ്യയുമാണ് ഇന്നത്തെ കളിയില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ ലിച്ചന്‍സ്റ്റീനെ 4-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് റഷ്യ ഇന്ന് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. അതേസമയം സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ കരുത്തുമായെത്തുന്ന സ്വീഡന് ആദ്യ മത്സരത്തില്‍ ആസ്ട്രിയയുമായി സമനില പാലിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്വീഡന് ഇന്ന് വിജയം അനിവാര്യമാണ്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ലിച്ചന്‍സ്റ്റീന്‍ മോണ്ടനെഗ്രോയുമായും മോള്‍ഡോവ കരുത്തരായ ആസ്ട്രിയയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: