Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനദ്രോഹ നടപടികള്‍ തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 10:28 pm IST
in Vicharam

പത്തുവര്‍ഷംകൊണ്ട് മദ്യനിരോധനം പൂര്‍ണമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുന്ന മദ്യനിരോധന പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്യുന്നു. മദ്യത്തിന്റെ ലഭ്യത കുറച്ചും ബോധവല്‍ക്കരണത്തില്‍ കൂടിയുമാണ് ഇത് നടപ്പാക്കുക.

ഇത് വെറും അധരവ്യായാമമല്ലെ? ജനങ്ങളുടെ കയ്യടി വാങ്ങാനുള്ള ഗിമിക്ക്? ഒരു അടവ്. അങ്ങനെ തോന്നാന്‍ കാരണം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകളാണ്. ബാറുകള്‍ പൂട്ടിയ ശേഷം കേരളത്തില്‍ മദ്യോപയോഗം വര്‍ധിച്ചു എന്നാണ് ബിവറേജസ് കണക്കുകള്‍ തെളിയിക്കുന്നത്. ബെവ്‌കോ 2014 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 31 വരെ ക്ലബ്ബുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും വിറ്റ വിദേശമദ്യത്തിന്റെയും അഞ്ചുലക്ഷത്തിലധികവും ബിയറില്‍ പത്തുലക്ഷത്തിലധികവും കെയ്‌സിന്റെ വില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന കേന്ദ്രത്തിലൂടെ കോടികളുടെ മദ്യവില്‍പ്പന നടന്നു. ലൈസന്‍സുള്ള 312 ബാറുകളിലേയ്‌ക്ക് മറ്റു ബാറുകളിലെ മദ്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു.

മദ്യപിക്കുക എന്നത് മൗലികാവകാശമായി കാണാന്‍ കഴിയില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനം ശരിയാണ്. പക്ഷേ സര്‍ക്കാര്‍ സ്ഥാപനമായ ബെവ്‌കൊ തന്നെ ഇപ്പോള്‍ വിലകുറച്ച് മദ്യം നല്‍കുകയാണ്. ഇതുവഴി മദ്യോപയോഗം വര്‍ധിക്കുകയല്ലേ ഉള്ളൂ. ഇതിന് ബെവ്‌കൊ നല്‍കുന്ന വിശദീകരണം കമ്പനികള്‍ മദ്യവില കുറച്ചതു കാരണമാണ് കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കുന്നത് എന്നാണ്. 130 രൂപ വില വരുന്ന മദ്യം 70 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. അന്‍പതു ശതമാനം വിലക്കുറവില്‍. 65 കെയ്‌സ് മദ്യമാണ് പകുതി വിലയ്‌ക്ക് വിറ്റത്.

മദ്യനിരോധനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതിഭാരം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവന തുകയിലും വര്‍ധനവ് ഉണ്ടായി. അപേക്ഷാ ഫോമുകളുടെ വില മുതല്‍ ഗതാഗത നിയമം തെറ്റിച്ചതിനുള്ള പിഴ വരെ 50 ശതമാനം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സര്‍വീസ് ചാര്‍ജ്, രസീത് ഫീസ്, വില്‍പ്പന വരവ്, രേഖകള്‍, പ്രസിദ്ധീകരണങ്ങള്‍, വാടക, യൂസേഴ്‌സ് ചാര്‍ജ് മുതലായവയും കൂടും. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ പിഴ 100 രൂപയില്‍നിന്നും 500 രൂപയാക്കി. വിവിധ വകുപ്പുകളിലെ 1400 സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ പല നടപടികള്‍ മൂലവും സര്‍ക്കാര്‍ ഖജനാവില്‍ കോടികളുടെ നഷ്ടം സംഭവിക്കുന്നു.

മദ്യനിരോധനം കേരളത്തിന് ആവശ്യമാണ്. കാരണം ഭാരതത്തില്‍ തന്നെ മദ്യോപയോഗത്തില്‍ മുന്നില്‍ കേരളമാണ്. മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനാല്‍ റോഡപകടങ്ങള്‍ വര്‍ധിക്കുകയും അപകട മരണങ്ങളുടെ നിരക്ക് കൂടുകയും ചെയ്യുന്നു. മദ്യപര്‍ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ മദ്യലഹരിയില്‍ മറക്കുന്നു. ഇവിടെ റോഡുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വീതി കുറവാണ്. എന്നുമാത്രമല്ല റോഡ് നവീകരണം, കുഴിയടയ്‌ക്കല്‍ മുതലായവ അധികാരികളുടെ കടമ പോലുമല്ലെന്ന നിലപാടിലാണ്.

മദ്യനിരോധനം പ്രാവര്‍ത്തികമായാലും കേരളം ലഹരി വിമുക്തമാകാന്‍ പോകുന്നില്ല. അതിനു കാരണം ഇന്ന് കേരളത്തില്‍ വര്‍ധിച്ചുവരുന്ന കഞ്ചാവ് ഉപയോഗമാണ്. ഇന്ന് കഞ്ചാവ് വിദ്യാലയങ്ങളില്‍ സുലഭമാണ്. വേദന സംഹാരി ഗുളികകള്‍ എന്ന രൂപേണ ഇത് വിദ്യാര്‍ത്ഥികളിലെത്തുകയും അവര്‍ ലഹരിക്കടിമപ്പെടുകയും ചെയ്യുന്നു. രണ്ടു ഗുളിക സമം രണ്ട് പെഗ്ഗ് എന്നാണ് യുവാക്കള്‍ പറയുന്നത്. മദ്യത്തിനെപ്പോലെ ദുര്‍ഗന്ധം വമിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ലഹരി ഉപയോഗം ഒരുപക്ഷേ മനസ്സിലാകുന്നുപോലുമില്ലായിരിക്കാം.

കേരളത്തില്‍ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളോ സര്‍ക്കാര്‍ നടപടികള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശങ്ങളോ അറിയുന്നില്ല-അല്ലെങ്കില്‍ അറിഞ്ഞതായി നടിക്കുന്നില്ല. ഇവിടെ വരുംതലമുറയെ രക്ഷിക്കാന്‍ ഈ തലമുറ തന്നെ മുന്‍കൈയെടുത്ത് മുന്നിട്ടിറങ്ങേണ്ടതാണ്.

പക്ഷേ ഇവിടെ നടക്കുന്നത് വീട്ടില്‍ മദ്യപിക്കാന്‍ അച്ഛന്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്‌ക്കുന്ന മദ്യം വാട്ടര്‍ബോട്ടിലില്‍ കലര്‍ത്തി ക്ലാസ്സില്‍ കൊണ്ടുപോയി മദ്യപിക്കുന്ന മക്കളെയാണ്. ഇത് സാധാരണമാണെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കേരളം ഇപ്രകാരം ലഹരിയില്‍ മയങ്ങുമ്പോള്‍ സര്‍ക്കാര്‍ അധരവ്യയാമം നടത്തി, നടപ്പിലാക്കാന്‍ അസാദ്ധ്യമോ, അല്ലെങ്കില്‍ നടപ്പാക്കാന്‍ ഇച്ഛാശക്തിയോ ഇല്ലാത്ത നടപടികള്‍ പ്രഖ്യാപിച്ച് ഖജനാവ് ശോഷിപ്പിച്ച്, നികുതി ഭാരം വര്‍ദ്ധിപ്പിച്ച് ജനദ്രോഹപരമായ നടപടികള്‍ക്ക് മുതിരുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.