ഭിന്നങ്ങളായ ഇരുപതുരാഷ്‌ട്രങ്ങളില്‍ വിചാരം ഒന്നു തന്നെ യാകുമ്പോഴും ഭാഷയ്‌ക്കു ഭേദം വരുന്നുണ്ടല്ലോ. ഓരോ വിചാരത്തെയും വെളിവാക്കാന്‍ ഓരോ ശബ്ദം ആവശ്യംതന്നെ.എന്നാല്‍ എല്ലാ ശബ്ദങ്ങളും ഒരേ പ്രകാരത്തില്‍ ഉച്ചരിക്കപ്പെടണമെന്നു നിയമമില്ല. ദേശഭേനമനുസരിച്ച് ശബ്ദങ്ങള്‍ക്കും ഭേദം വരാം. നമ്മുടെ വ്യാഖ്യാകാരന്‍ പറയുന്നു, ‘വാച്യവാചകങ്ങള്‍ക്കുള്ള സംബന്ധം എറ്റവും സ്വാഭാവികമാണ്. വാചകമായ ശബ്ദത്തിനും വാച്യമായ അര്‍ത്ഥത്തിനും തമ്മില്‍ സ്വാഭാവികബന്ധമുണ്ടായാലേ ആ ശബ്ദത്തിന് ആ അര്‍ത്ഥത്തെ ബോധിപ്പിക്കാന്‍ സമാര്‍ത്ഥ്യം ഉണ്ടാവൂ. ആ ശക്തി ഇല്ലാത്ത കാലത്തോളം ആ വാചകപദം ഒരിക്കലും വ്യവഹാരത്തില്‍ വരില്ല.
















