Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ ബാങ്കുകളുടെ അപ്രസക്തമാകുന്ന പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 08:09 pm IST
in Vicharam

സാമ്പത്തിക മേഖലയുടെ നിയതമായ, വര്‍ദ്ധിതമായ വളര്‍ച്ചയാല്‍ അനുഗതമായാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയും ഉണ്ടാകുന്നത്. സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുന്നതോടൊപ്പം, അതിലെ പരിഷ്‌ക്കാരങ്ങളും നവീകരണങ്ങളും സാമ്പത്തിക വളര്‍ച്ചയിലെ ചാലകശക്തിയായി രൂപാന്തരപ്പെടുന്നു.

നിക്ഷേപത്തിലൂടെ സമ്പദ്‌വ്യവസ്ഥ പുഷ്ടിപ്പെടുന്ന ഒരു പ്രകരണത്തില്‍, സ്ഥാപനങ്ങളുടെ സൃഷ്ടിയിലൂടെ സമുചിതമായ സാമ്പത്തിക ഘടന നിര്‍മിക്കേണ്ടത് ആവശ്യമാണ്. മാര്‍ക്കറ്റിലെ വീഴ്ചകളെ, പ്രത്യേകിച്ച് ദീര്‍ഘകാല നിക്ഷേപങ്ങളിലുള്ളവയെ സന്ധിക്കാന്‍ സ്‌പെഷ്യലൈസ്ഡ് ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് (ഡിഎഫ്‌ഐകള്‍) രൂപം നല്‍കുകയെന്നതാണ് ഇത്തരത്തിലുള്ള ഒരു മുഖ്യ പരീക്ഷണം. സാമൂഹികമായി, സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെയും ബാങ്കുകളുടെയും ന്യായീകരിക്കാനാകാത്ത അപായ ഭീതിയുടെ മദ്ധ്യത്തിലും പദ്ധതി പരിഗണനകളുടെയും മാര്‍ക്കറ്റിലെ ചലനാത്മകതയുടെയും അടിസ്ഥാനത്തില്‍ സ്രോതസുകളെ താല്പര്യമുള്ള മേഖലകളിലേക്ക് വഴിതിരിച്ചുവിടുകയെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിശാലാര്‍ത്ഥത്തില്‍, ഡിഎഫ്‌ഐകളെ അഖിലേന്ത്യാ സ്ഥാപനങ്ങളെന്നും സംസ്ഥാനതല സ്ഥാപനങ്ങളെന്നും രണ്ടായി തരംതിരിക്കാം. പ്രവര്‍ത്തനതലത്തില്‍ ഇവയെ വീണ്ടും നാലായി വിഭജിക്കാവുന്നതാണ്. ഒന്ന്, ഐഎഫ്‌സിഐ, ഐഡിബിഐ, ഐസിഐസിഐ, ഐഡിഎഫ്‌സി, ഐഐബിഐ എന്നിങ്ങനെ തവണവ്യവസ്ഥയില്‍ വായ്‌പ നല്‍കുന്ന സ്ഥാപനങ്ങള്‍, രണ്ട്: നബാര്‍ഡ് എസ്‌ഐഡിബിഐ, എന്‍എച്ച്ബി എന്നിങ്ങനെ പുനര്‍വായ്‌പ നല്‍കുന്നവയും മൂന്ന്: എക്‌സിം ബാങ്ക്, ഐഎഫ്ഡിഐ, ആര്‍ഇസി, എച്ച്ഡിഎഫ്‌സി, ഹഡ്‌കോ, ഐആര്‍ഇഡിഎ, പിഎഫ്‌സി, ഐആര്‍എഫ്‌സി എന്നീ പ്രത്യേക മേഖലകള്‍ക്കുള്ളവയും നാല്: എല്‍ഐസി, യുടിഐ, ഡിഐസികള്‍ എന്നിവയെക്കൂടാതെ സംരംഭക ധനസഹായ സ്ഥാപനങ്ങളും അടങ്ങിയവയുമാണ് ഇവ. സംസ്ഥാനതല സ്ഥാപനങ്ങളില്‍ പ്രധാനമായവ എസ്എഫ്‌സികള്‍, എസ്‌ഐഡിസികള്‍, എസ്എസ്‌ഐഡിസികള്‍ എന്നിവയാണ്.

ചരിത്രപരമായിത്തന്നെ, ബാങ്കുകള്‍ക്കും ഡിഎഫ്‌ഐകള്‍ക്കും വ്യത്യസ്ത മേച്ചില്‍പ്പുറങ്ങളാണുള്ളത്. എന്‍ഐസി-എല്‍ടിഒ, എസ്എല്‍ആര്‍ ബോണ്ടുകള്‍, പാര്‍ശ്വവര്‍ത്തികളായ മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ള മൂലധനം തുടങ്ങിയവ ഡിഎഫ്‌ഐകള്‍ക്ക് ലഭിക്കുന്നുണ്ട്. ബാങ്കുകള്‍ കുറുകിയ കാലത്തില്‍ പക്വമാകുന്ന വായ്‌പകളിലേക്കും ചില്ലറ പ്രവര്‍ത്തന മൂലധനത്തിലേക്കും സങ്കോചിക്കുമ്പോള്‍, ഡിഎഫ്‌ഐകള്‍ ഫണ്ട് വിനിയോഗത്തിന് കുറഞ്ഞ മത്സരമേ നേരിടുന്നുള്ളൂ.

1990ലെ സാമ്പത്തിക പരിഷ്‌ക്കാരം ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ ഒരു പുതു അദ്ധ്യായം തന്നെ എഴുതിച്ചേര്‍ക്കുകയുണ്ടായി. സാമ്പത്തികരംഗത്ത് കുറുകെയുള്ള ഒരു തൂത്തുവാരലിന്റെ ഒരു യുഗമാണ് ഇത് കൊണ്ടുവന്നത്. കൂടുതല്‍ അയവോടെ പ്രവര്‍ത്തിക്കാന്‍ ഇത് ധനകാര്യ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയുണ്ടായി. ബാങ്കുകള്‍, തങ്ങളുടെ പ്രാപ്തിയും, ഉല്പാദനക്ഷമതയും ലാഭവിഹിതവും വര്‍ധിപ്പിക്കാനുതകുന്ന സ്വയംപര്യാപ്തതയാണ് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ വഴിയായി കൈവരിച്ചത്. അവയുടെ കരുതല്‍ ശേഖരം, പലിശനിരക്കിലെ ഉദാരവല്ക്കരണം, മൂലധന പര്യാപ്തത, സമ്പത്തിലെ തരംതിരിവുകള്‍, അപായസാധ്യതകളെ തരണം ചെയ്യല്‍ എന്നിവയെ ശക്തിപ്പെടുത്തുന്ന പരിഷ്‌ക്കാരങ്ങളാണ് അവയുടെ സുരക്ഷിതത്വവും സാമ്പത്തിക സ്ഥിതിയും വര്‍ധിപ്പിച്ചുകൊണ്ട് അവയെ പൊതിഞ്ഞത്.

എന്നാല്‍ ഡിഎഫ്‌ഐകളുടെ കാര്യം ഇതല്ല. സാമ്പത്തിക ഉദാരവല്ക്കരണം ശക്തിപ്രാപിച്ചപ്പോള്‍ പുതിയ വെല്ലുവിളികളാണ് അവയ്‌ക്കു നേരിടേണ്ടിവന്നത്. ബാങ്കുകളില്‍നിന്നുള്ള മത്സരംതന്നെയായിരുന്നു അവയില്‍ പ്രധാനമായത്. ധനപരമായ നിര്‍ബന്ധങ്ങള്‍ മാര്‍ക്കറ്റില്‍നിന്നും വ്യാപാരാടിസ്ഥാനത്തില്‍ കടം വാങ്ങുന്നതിലേക്ക് ഡിഎഫ്‌ഐകളെ തള്ളിവിടുകയുണ്ടായി. പ്രവര്‍ത്തന പരിത:സ്ഥിതികളിലെ വ്യതിയാനവും കിട്ടാക്കടങ്ങളുടെ ഒസ്യത്തും അപായസാധ്യതയുള്ള ഇടപാടുകാരും എല്ലാംകൂടെ അവയുടെ നൈസര്‍ഗിക ശേഷിക്കും പ്രവര്‍ത്തന മികവിനും മേല്‍ കനത്ത ആയാസമാണ് കയറ്റിവച്ചത്. കോര്‍പ്പറേറ്റുകള്‍ പിന്തുണയ്‌ക്കായി തങ്ങളെ സമീപിക്കാതായതും, വിഹിതമായും കടമായും ഉണ്ടായ മൂലധനത്തിന്റെ ഒഴുക്കും അവയെ പേടിപ്പെടുത്തുന്ന രീതിയിലായിപ്പോയി. അവയുടെ ഇടപാടുകളുടെ പ്രയോഗക്ഷമതത്തന്നെ ഭീഷണിയിലായി.

ഒരു അനുകൂല സാഹചര്യത്തില്‍, ഐഎസ്‌ഐഎസ്‌ഐ, ഐഡിബിഐ, യുടിഐ തുടങ്ങി കുശാഗ്രബുദ്ധികളായവര്‍ വ്യാപാരാടിസ്ഥാനത്തിലുള്ള ബാങ്കിംഗിലേക്കുകൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി. ഐഐബിഐ, ഐഎഫ്‌സിഐ, എസ്‌ഐഡിബിഐ എന്നിവ ഒന്നുകില്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ രൂപഭേദത്തിനു വിധേയമാവുകയോ ഉണ്ടായി. താഴെ പേരെഴുതിയിരിക്കുന്നയാളിന്റെ ഭരണകാലത്ത് എടുത്തുപറയാവുന്ന ഒരു ഉദ്ധാരണത്തിനു സാക്ഷ്യം വഹിച്ച കെഎഫ്‌സിയെപ്പോലെ ചിലത് ഒഴികെ സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ പലതും അത്യഗാധമായ കുഴപ്പങ്ങളിലകപ്പെട്ടു. അവയുടെ നഷ്ടങ്ങളും നിഷേധാത്മകമായ മൊത്ത മൂല്യവും വിഷലിപ്തമായ മൂലധനവും മാത്രം ബാക്കിയായി.

പ്രധാനമായും, സംസ്ഥാനതലത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകളുടെ ഫലമായി കേടുപാടുകള്‍ തീര്‍ക്കാവുന്ന ഒരു അതിരിനും അപ്പുറത്തേക്ക് അവ കടന്നുപോയി. യഥാര്‍ത്ഥത്തില്‍, കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നിയോഗിച്ച പല പ്രവര്‍ത്തക സമിതികളും ഇന്നത്തെ അവസ്ഥയില്‍ സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ അവയുടെ പ്രയോജനക്ഷമതയെ അതിജീവിച്ചിരിക്കുന്നുവെന്നും അതിനാല്‍ അവ അടച്ചുപൂട്ടേണ്ടതാണെന്നുമുള്ള നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.

ഈ അരക്ഷിതാവസ്ഥ മനസ്സിലാക്കിയ റിസര്‍വ്ബാങ്ക് ഡിഎഫ്‌ഐകളുടെ പങ്കും പ്രവര്‍ത്തനവും സന്തുലിതമായതാക്കാന്‍ ചില നടപടികള്‍ കൈക്കൊള്ളുകയുണ്ടായി. 1998ല്‍ നിയമിതമായ ഒരു പ്രവര്‍ത്തകസമിതി സര്‍വലൗകിക ബാങ്കിംഗും ഒരു ക്രമീകരണ ചട്ടക്കൂട്ടം മറ്റും നല്‍കിക്കൊണ്ട് ഡിഎഫ്‌ഐകള്‍ക്ക് ഒരു പുരോഗമന പ്രതിഛായ നിര്‍ദേശിച്ചു. സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍, സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുകള്‍, സ്‌മോള്‍ സ്‌കയെില്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുകള്‍ എന്നിവയെ സംയോജിപ്പിച്ച് ഒരു ഒറ്റ കോര്‍പ്പറേഷനാക്കാനും അവയെ ശക്തിപ്പെടുത്തിക്കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കൂടി ഈ സമിതി ശിപാര്‍ശ ചെയ്യുകയുണ്ടായി. 1990നും 2001നുമിടയില്‍ ഇത്തരത്തില്‍ നിയമിതമായ ഏഴോ, എട്ടോ സമിതികള്‍ക്കും സമാനമായ കാഴ്ചപ്പാടുകളാണുണ്ടായിരുന്നത്. ഈ വിദഗ്ധര്‍ നിര്‍ദേശിച്ച പാതകള്‍ തിരഞ്ഞെടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഡിഎഫ്‌ഐകളുടെ ഭാവി.

തങ്ങളുടെ ഘടനയും ശൈലിയും എവ്വിധേനയും പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഡിഎഫ്‌ഐകള്‍ ഒരു ആത്മപരിശോധന നടത്തിത്തുടങ്ങേണ്ടിയിരിക്കുന്നു. സാമ്പത്തികസഹായം നല്‍കുന്നവരും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും അവയുടെ വികസനത്തിനു വഴിയൊരുക്കുന്നവരും എന്നതിനു പുറമേ അവയുടെ രാസത്വരകമെന്ന നിലയിലും സാമ്പത്തിക പുരോഗതിക്കു കോപ്പുകള്‍ ഒരുക്കുന്നവരെന്ന നിലയിലുമുള്ള അവയുടെ പങ്കുകള്‍ ഡിഎസ്‌ഐകള്‍ നിറവേറ്റേണ്ടിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ ബഹുമുഖമായ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന നവ്യമായ സേവനങ്ങള്‍ നല്‍കേണ്ടതും എഫ്എസ്‌ഐകളാണ്. ഇവയെല്ലാം ലഭിക്കുന്ന ഒരു വലിയ കടയാകുവാന്‍ ഡിഎഫ്‌ഐകള്‍ അവയുടെ മാനേജ്‌മെന്റ് വൈദഗ്‌ദ്ധ്യം കൂര്‍പ്പിച്ചെടുക്കുകയും തദ്വാര മികച്ച മൂല്യനിര്‍ണയ നിലവാരവും നിയന്ത്രണ വിദ്യയും സര്‍വോപരി, വായ്‌പ, വിപണനം, പ്രവര്‍ത്തനത്തിലെ വിപരീത ഫലങ്ങളെ കൈകാര്യം ചെയ്യാനുള്ള തൊഴില്‍പരമായ ആചാരമര്യാദകള്‍ എന്നിവയും ആര്‍ജിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.