Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അസാധ്യമായത് സാധ്യമാക്കി; ഭാരതം ലോകഗുരുവാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 06:14 am IST
inVicharam

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,

ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹം ഇന്ന് മം എന്ന   മംഗളിനെ (ചൊവ്വയെ) കൂടിക്കണ്ടു. ഇന്ന് ചൊവ്വയ്‌ക്ക് ‘മോം’നേയും കിട്ടി. ഈ മിഷനു പേരിട്ട് അതിന്റെ ചുരുക്കപ്പേര് മോം (അമ്മ) എന്നായോ അപ്പോള്‍ത്തന്നെ എനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു ഒരു കാരണവശാലും അമ്മ നിരാശപ്പെടുത്തില്ലെന്ന്. ഭാരതം വിജയകരമായി ചൊവ്വയില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, മുഴുവന്‍ നാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍. ലോകത്ത് ആദ്യശ്രമം തന്നെ വന്‍ വിജയമാക്കിയ ഹിന്ദുസ്ഥാനിലെ  മുഴുവന്‍ ശാസ്ത്രജ്ഞന്മാരും ഈ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്നു ചരിത്രമാണ് സൃഷ്ടിച്ചത്. അജ്ഞാതമായതിലെത്താന്‍ നാം ധൈര്യം കാട്ടി. അസാധ്യമായതു നമ്മള്‍ നേടി.

നമുക്ക് വലിയ അനുഭവ പരിജ്ഞാനമില്ലെങ്കിലും ഇത്രവലിയ നേട്ടമുണ്ടാക്കാനായി. ഇത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം കൊണ്ടാണ്, അവരുടെ ആത്മാര്‍പ്പണം കൊണ്ടാണ്, അവരുടെ മാനവികതകൊണ്ടാണ്.

എത്ര വിസ്മയകരമാണിത്. മംഗള്‍ യാനിന്റെ യാത്രാദൂരം അമ്പരപ്പിക്കുന്ന 65 കോടി കിലോ മീറ്റുകളായിരുന്നു. നമ്മുടെ സങ്കല്‍പ്പത്തിന്റെ അപ്പുറമാണ് സഞ്ചരിച്ചത്. തീരെ അപരിചിതമായ മാര്‍ഗ്ഗത്തിലൂടെ നാം  പേടകത്തെ കൃത്യമായി നയിച്ചു. സൂര്യകിരണങ്ങള്‍ നമ്മളിലെത്താന്‍ വേണ്ട സമയത്തിനേക്കാള്‍ കൂടുതല്‍ സമയം ഭൂമിയില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ എത്താന്‍ എടുക്കുന്നത്ര ദൂരത്തിലിരുന്നാണ് നാം അതു ചെയ്തത്. അതായത്, ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ അതവിടെ എത്താന്‍ 12-15 മിനുട്ടുകള്‍ കാത്തിരിക്കേണ്ടിവന്നിരുന്നു, ആ നിര്‍ദ്ദേശം ശരിയോ തെറ്റോ ചെയ്തതു കൃത്യമായോ അല്ലയോ എന്നറിയാന്‍. ഇതു വളരെ വിഷമം പിടിച്ചതാണ്.

കണക്കുകളെല്ലാം നമുക്കെതിരായിരുന്നു. ലോകമെമ്പാടും നടന്ന 51 പരിശ്രമങ്ങളില്‍ വിജയം കണ്ടത് 21 എണ്ണം മാത്രമാണ്. പക്ഷേ നാം വിജയിക്കുകതന്നെ ചെയ്തു.

ലോകത്ത് ഈ രംഗത്തെ എല്ലാ ശ്രമവും സഫലമായിട്ടില്ല. വളരെ കുറച്ചേ വിജയിച്ചിട്ടുള്ളു. മാത്രമല്ല, ആദ്യവട്ടം ഒരു രാജ്യവും വിജയം നേടിയിട്ടില്ല. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ ഇതാദ്യമായിത്തന്നെ വിജയം നേടി.

ഈ  വിജയത്തോടെ, ചുവന്ന ഗ്രഹത്തില്‍ വിജയകരമായെത്തിയ മൂന്നു ലോകരാജ്യങ്ങളുടെ സമൂഹത്തില്‍ ഭാരതവും അംഗമായി. എന്നാല്‍ ഭാരതം മാത്രമാണ് ആദ്യവട്ടംതന്നെ  വിജയം നേടിയ രാജ്യം. അതും ഏറ്റവും കുറഞ്ഞ ചരിത്ര സമയംകൊണ്ട്, സാധ്യതാ പഠനം നടത്തി മൂന്നുവര്‍ഷത്തിനകം. ഇതു കൊച്ചു നേട്ടമല്ല. മുഴുവന്‍ ഭാരതീയരും  ശാസ്ത്രജ്ഞരില്‍ അഭിമാനം കൊള്ളുന്നു.

ഇതു നിര്‍മ്മിച്ചത് ഭാരതത്തിലെമ്പാടുമായിട്ടാണ്.  ബംഗളൂരു മുതല്‍ ഭുവനേശ്വര്‍ വരെ, ഫരീദാബാദ് മുതല്‍ രാജ്‌കോട്ടുവരെ. ഇവിടുത്തെ ഗവര്‍ണ്ണര്‍ വാജുഭായി വാല രാജ്‌കോട്ടുകാരനാണ്. ഈ മിഷന്റെ ഒരു ഉപകരണം രാജ്‌കോട്ടിലുണ്ടാക്കിയതാണ്. ഞാന്‍ അഹമ്മദാബാദിലെ ‘ഇസ്രോ’യില്‍ ഇടയ്‌ക്കിടെ പോകാറുണ്ടായിരുന്നു.  മീഥേന്‍ വാതകത്തിന്റെ സെന്‍സര്‍ അവിടെയാണുണ്ടാക്കിയിരുന്നത്. മറ്റൊന്ന് കാമറകളുടെ നിര്‍മ്മാണമായിരുന്നു അവിടെ. ഞാന്‍ അവിടെ പോകുന്നകാലത്ത് അവിടെ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്‍ ഗോസ്വാമിജി ഇവിടെയുണ്ട്.

ചെലവു കുറക്കാന്‍ ചെറിയ റോക്കറ്റുകള്‍ ഉപയോഗിക്കുകയെന്ന തീരുമാനം  വെല്ലുവിളിയായിരുന്നു. കഴിഞ്ഞവട്ടം ഞാന്‍ ശ്രീഹരിക്കോട്ട സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. അമേരിക്കയിലെ ഹോളിവുഡില്‍ സിനിമയുണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ ഈ ജോലി നിര്‍വഹിക്കുന്നുവെന്ന്. അതായത് ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഇതിനേക്കാള്‍ ചെലവുണ്ട്. നമ്മുടെ നാട്ടില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍കൊണ്ട്, ചെറിയ ചെറിയ ആളുകളുടെ സഹായത്താല്‍ ഇത്രവലിയ മിഷന്‍ സാധിക്കുകയായിരുന്നു. ഈ വിക്ഷേപണം നടത്തിയത് നമ്മുടെ സ്വന്തം പിഎസ്എല്‍വിയിലാണ്. ഈ വിജയങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

പുതിയ ചക്രവാളങ്ങള്‍  കണ്ടെത്താന്‍ നടത്തുന്ന യാത്രകളുടെ ഭാഗമാണ് അനിശ്ചിതത്വം. ഇന്നു രാവിലെ ശാസ്ത്രജ്ഞര്‍ എന്നോടു പറഞ്ഞു  ഇതു വലിയ ദുഷ്‌കരമായ കാര്യമാണ്, വിജയിക്കുമോ പരാജയമാകുമോ, അങ്ങയെ ക്ഷണിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ന്നാണ് ഞാന്‍ പറഞ്ഞത്.  ഫലം എന്തുതന്നെയാായലും ഈ ശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ വരികയെന്നത് എന്റെ ആദ്യ കര്‍ത്തവ്യമാണെന്നും ഞാന്‍ പറഞ്ഞു. വിജയമാണ് എല്ലാവരുടേയും പ്രാര്‍ത്ഥന. പക്ഷേ അതുണ്ടായില്ലെങ്കിലും നേട്ടമാണ്. ഇവിടെ മംഗള്‍ യാത്ര മംഗളമായി ഭവിച്ചു.

മുമ്പ് എനിക്ക് കവിതയെഴുതുന്ന ശീലമുണ്ടായിരുന്നു; സമയവും. ഒരിക്കല്‍ ഞാന്‍ എഴുതി, അതു ഗുജറാത്തിയിലായിരുന്നു, അതിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. പരാജയം സംഭവിച്ചാലും ആലോചനയുടെ തുടക്കമാകും. വിജയമുണ്ടായാല്‍ ഈര്‍ഷ്യയും ഉണ്ടാകും. ഇന്നു നമ്മള്‍ വിജയിച്ചു. ഈ വിജയത്തോടൊപ്പം പുതിയ വെല്ലുവിളികളും ഉയരും. ഭാരതത്തിന്റെ ശാസ്ത്ര രംഗത്തും പ്രതിഭാ രംഗത്തും തുടങ്ങി എല്ലാ മേഖലകളിലും വെല്ലുവിളികള്‍ക്കുമേല്‍ വെല്ലുവിളികള്‍ ഇന്നത്തെ യുവാക്കള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുണ്ട്.

പുതിയ കണ്ടെത്തലുകള്‍ എപ്പോഴും അപകട സാധ്യത കൂട്ടുന്നു. ആരും ചെയ്യാത്തതു ചെയ്യുന്നത് ഇരുട്ടിലേക്കുള്ള കാല്‍വെയ്‌പ്പു പോലെയാണ്. അത്തരം അജ്ഞാതത്വത്തിലേക്ക് ചുവടുവെയ്‌പ്പുകളില്ലെങ്കില്‍ മാനവികത പുരോഗമിക്കില്ല. ബഹിരാകാശം അത്തരം അജ്ഞാതമായ ഇടമാണ്. എന്തിനാണ് റിസ്‌ക് എടുക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. വെള്ളത്തില്‍ വീണാല്‍ നീന്തുകയല്ലേ വേണ്ടത്. റിസ്‌ക് എടുക്കുമ്പോള്‍ നേട്ടമുണ്ടാകും. ആ വിജയത്തിന് ശക്തിയും കൂടും. അടല്‍ജി ഒരിക്കല്‍ പറഞ്ഞു, നമുക്ക് ചന്ദ്രനില്‍ പോകണമെന്ന്, ആ വെല്ലുവിളി നമ്മള്‍ ഏറ്റെടുത്തു. ‘ഇസ്രോ’യിലെ നമ്മുടെ ശാസ്ത്രജ്ഞര്‍ ഏറെടുക്കുന്നതുപോലെ, തികച്ചും അജ്ഞാതമായതിനെ കണ്ടെത്താനുള്ള ഈ കഴിവിന്റെ മുദ്ര മറ്റ് ഒരു ശാസ്ത്രലോകത്തിനുമില്ല.

കഴിവും കഠിനാധ്വാനവും അസാധ്യമായതിനെ സാധ്യമാക്കുന്ന സ്വഭാവം നിങ്ങള്‍ക്കു നേടിത്തന്നു. അതി കഠിനമായ സാഹചര്യത്തിലും നിര്‍ണായകമായ സ്വാശ്രയത്വം നിങ്ങള്‍ വളര്‍ത്തിയെടുത്തു. നിങ്ങളുടെ ഓരോ തലമുറയും അടുത്ത സ്വാശ്രയ തലമുറ രൂപപ്പെടുത്തി. ഞാനെപ്പോളെല്ലാം നിങ്ങള്‍ക്കിടയില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം നിങ്ങള്‍ ഒരു പുതിയ കര്‍ത്തവ്യം ഏറ്റെടുത്തിരിക്കുകയായിരിക്കും. നിങ്ങളുടെ നേട്ടങ്ങള്‍വഴി മുന്‍ഗാമികളെ നിങ്ങള്‍ ബഹുമാനിച്ചാദരിക്കുന്നു, അടുത്ത തലമുറയെ നിങ്ങള്‍ പ്രചോദിപ്പിക്കുന്നു.

നമ്മുടെ കണ്ടുപിടിത്തങ്ങളുടെ ലക്ഷ്യം രാഷ്‌ട്ര നിര്‍മ്മാണമാണ്.  ബഹിരാകാശ സാങ്കേതിക വിദ്യ സാധാരണക്കാരുടെ സേവനത്തിനു വിനിയോഗിക്കുകയാണ് നമ്മുടെ രീതി. നമ്മുടെ പൂര്‍വികരുടെ നേട്ടം രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിക്കണം. അതു നമ്മുടെ ഭരണസംവിധാനത്തെ ശക്തമാക്കും, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും, നമ്മുടെ ജീവിതം മെച്ചപ്പെടുത്തും. ലോകത്ത് ആദ്യം ആര്യഭട്ടനെ പോലെയുള്ള മഹാ പുരുഷന്മാരാണ് നമുക്ക് ശാസ്ത്ര വിജ്ഞാനം നല്‍കിയത്. നമ്മളാണ് ശൂന്യം(പൂജ്യം) നല്‍കിയത്. ആ ശൂന്യമാണ് ലോകത്തിനു ദിശകാണിച്ചത്. ആധുനിക ഭാരതവും ലോകത്തിനു വഴികാട്ടുന്ന ജഗദ്ഗുരു ഭാരതമായി തുടരണം.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, എന്റെ ഭാരതമാതാവ് ഒരിക്കല്‍കൂടി ലോക ഗുരുപദത്തില്‍ എത്തിച്ചേരുമെന്ന് ഞാന്‍ കാണുന്നുവെന്ന്. ഇതെങ്ങനെ സാധ്യമാകും. നിങ്ങളെപ്പോലുള്ളവര്‍ സര്‍വം സമര്‍പ്പിച്ച് ഇതു പ്രാപ്യമാക്കുകയാണ്. നമ്മുടെ രാജ്യത്തെ യുവജനതയും ജീവിത സര്‍വസ്വവും സമര്‍പ്പിക്കാന്‍ പോന്നവരാണ്. വയലില്‍ പണിയുന്ന കര്‍ഷകനും, തൊഴില്‍ ചെയ്യുന്ന ദരിദ്രനും വിജഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഋഷിതുല്യരായവരും ഭാരതത്തെ വിശ്വഗുരുപദത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരാണ്.

വിദേശ ദാര്‍ശനികതയില്‍നിന്നു വ്യത്യസ്തമായി, നമ്മുടെ ദാര്‍ശനികതപ്രകാരം  പ്രപഞ്ചത്തിന്  തുടക്കവുമില്ല, ഒടുക്കവുമില്ല. ഇവിടെ തുടര്‍ച്ചമാത്രം. അനാദിയും അനന്തവുമായ പ്രയാണം. നമ്മള്‍ ചന്ദ്രനിലെത്തണമെന്ന അടല്‍ജിയുടെ വീക്ഷണം നമ്മെ പ്രചോദിപ്പിച്ചു. വിജയകരമായ ആ ചന്ദ്രായനം നമ്മെ ചൊവ്വാ യാത്രയിലെത്തിച്ചു. ഇത് അടുത്ത ചക്രവാളം തേടിയുള്ള യാത്രയക്കു തുടക്കമാകട്ടെ- ഗ്രഹാന്തര യാത്രകളുടെ മിഷന്‍. ഇന്നത്തെ വിജയം നമ്മെ കൂടുതല്‍ കരുത്തും നിശ്ചയ ദാര്‍ഢ്യവുമുള്ളവരാക്കട്ടെ. നമുക്കു സ്വയം പുതിയ ലക്ഷ്യങ്ങള്‍ കുറിക്കാം. അതു നേടാന്‍ കഠിന പ്രയത്‌നം നടത്താം. നമ്മുടെ അതിരുകള്‍ ഭേദിക്കാം. പിന്നെയും മുന്നോട്ടു പോകാം.

ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ പറഞ്ഞു,”’എവിടെ മാനസം വിസ്തൃതവും കര്‍മ്മ നിരതവുമാകുന്നു, എന്റെ താതാ ആ സ്വാതന്ത്ര്യത്തിലേക്ക് എന്റെ നാടിനെ നയിക്കേണമേ,”എന്ന്.

എന്റെ നാട്ടുകാരെ, നാമെല്ലാം അഭിമാനിക്കുക, ഈ ശാസ്ത്രജ്ഞന്മാരുടെ നേട്ടത്തില്‍. നാളെ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ശുഭാരംഭം കുറിക്കുകയാണ്. മംഗള്‍ മംഗളമാകാന്‍ പോവുകയാണ്. ഇന്ന് ഹിന്ദുസ്ഥാന്‍ മുഴുവന്‍ ഈ ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ ആനന്ദ ഉത്സവം അനുഭവിക്കുകയാണ്. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ അഞ്ചു മിനിട്ട് ഈ നേട്ടത്തില്‍ ശാസ്ത്രജ്ഞരെ ആദരിച്ച് കൈയടി ശബ്ദം മുഴക്കട്ടെ. 120 കോടി ജനങ്ങള്‍ ഈ നേട്ടം നമ്മുടേതാക്കട്ടെ.  മംഗളാന്തരീക്ഷം ഉണ്ടാക്കട്ടെ.  എല്ലാവര്‍ക്കും ആശംസ, നന്ദി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.