അസ്തിത്വമെന്നത് നിഴലും വെളിച്ചവും കലര്‍ന്ന ഒരു ലീലയാണ്. പ്രതീക്ഷയുടെയും നിരാശയുടെയും ഒരു കളി; സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും അസ്തിത്വം ഒരു ദ്വിത്വമാണ്. വിപരീത ധ്രുവങ്ങളുടെ ഒരു പ്രക്ഷുബ്ധത, വിരുദ്ധചിഹ്നങ്ങളുടെ സംഗീതം.
അതറിയുന്നതിനുവേണ്ടി അതിനെ തിരിച്ചറിയാന്‍, അതിനെ അതേപടി അനുഭവിക്കുവാന്‍, അതിനപ്പുറം പോകേണ്ടിയിരിക്കുന്നു. ഈ മറികടക്കലിനെയാണ് സാധന എന്നുവിളിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള നേട്ടം കൈവരിക്കല്‍, ഇതിലേക്കുള്ള താക്കോല്‍ സാക്ഷീഭാവമാണ്. കര്‍ത്താവിന് ഗുഡ്‌ബൈ പറഞ്ഞുകൊണ്ട് സാക്ഷി എന്ന തലത്തില്‍ ജീവിക്കുക.
നാടകം വീക്ഷിക്കുക മാത്രം ചെയ്യുക, അതില്‍ ആണ്ടുപോയേക്കരുത് പകരം, നിരീക്ഷണത്തില്‍ ആണ്ടുപോവുക, ഇപ്പോള്‍, സന്തോഷവും ദുഃഖവും ജനനവും മരണവും വെറും ഒരു ലീലയായി അവശേഷിക്കുന്നു. അവ നിങ്ങളെ ബാധിക്കുന്നില്ല. അവയ്‌ക്കതിനു കഴിയില്ല. എല്ലാ തെറ്റുകളും എല്ലാ അജ്ഞതയും സംഭവിക്കുന്നത് തന്മയീഭവിക്കലില്‍നിന്നാണ്
















