കോട്ടയം: വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് നേടിയെന്ന കേസില്‍ ഒരാളെ പിടികൂടി. തമിഴ്‌നാട്ടിലെ നീലഗിരി ഗൂഡല്ലൂര്‍ കരിക്കണ്ടത്തില്‍ ചാക്കോയുടെ മകന്‍ തങ്കച്ച (45)നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ 24നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഗള്‍ഫിലായിരുന്ന മാന്നാനം സ്വദേശി രാജലക്ഷ്മി എന്നയാളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് അവരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് ചെന്നൈ പാസ്‌പോര്‍ട്ടോഫീസില്‍നിന്നും മറ്റൊരു പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്.
രാജലക്ഷ്മിയുടെ നാട്ടുകാരന്‍തന്നെയായ ടോമി എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. തങ്കച്ചനെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു.
















