കടുത്തുരുത്തി: തലയോലപ്പറമ്പ് ഡിബി കോളേജ് പരിസരത്തുനിന്നും തിങ്കളാഴ്ച വൈകിട്ട് കടുത്തുരുത്തി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. സുമേഷും സംഘവും കഞ്ചുവുമായി യുവാവിനെ പിടികൂടി. തലയോലപ്പറമ്പിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്തും കടുത്തുരുത്തി എഴുമാന്തുരുത്ത് ഭാഗങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തികൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡിബി കോളേജിന്റെ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിക്കൊണ്ടിരിക്കെ എക്‌സൈസ് സംഘത്തിനെ കണ്ട് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു.
തലയോലപ്പറമ്പ് വിഷ്ണുഭവനില്‍ വിഷ്ണു വിജയ(23)നെയാണ് ചന്തപ്പാലത്തില്‍നിന്നും എക്‌സൈസ് സംഘത്തിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കച്ച വിഷ്ണുവിനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. 18 ഗ്രാം കഞ്ചാവു സഹിതം എക്‌സൈസ് എസ്‌ഐ ബി സുമേഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. രാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ് പി.പി, ശ്യാംകുമാര്‍, സി. സാബു, പ്രമോദ് പി എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
















