മുല്ലാ നസിറുദ്ദീന്‍ നിലത്ത് എന്തോ തിരയുകയായിരുന്നു. എന്താണ് കളഞ്ഞുപോയത്, മുല്ലാ? ആരോ മുല്ലയോട് ചോദിച്ചു. എന്റെ താക്കോല്‍ മുല്ല പറഞ്ഞു. അപ്പോള്‍, അവര്‍ രണ്ടുപേരും കുനിഞ്ഞിരുന്ന് തിരയാന്‍ തുടങ്ങി. കുറെ നേരത്തിനുശേഷം മറ്റേയാള്‍ ചോദിച്ചു. ശരിക്കും അതെവിടെയാണ് കളഞ്ഞുപോയത്. അത് എന്റെ വീട്ടിനകത്ത് മുല്ല പറഞ്ഞു. പിന്നെന്താണ് നിങ്ങളത് ഇവിടെ തിരയുന്നത്. വീട്ടിലുള്ളതിനേക്കാളും വെളിച്ചം ഇവിടെയുണ്ട്. ഞാനും നിങ്ങളോടു ചോദിക്കുന്നു താക്കോലിനുവേണ്ടി നിങ്ങളെവിടെയാണു തിരയുന്നത്. വീട്ടിനകത്തോ അല്ലെങ്കില്‍ പുറത്തോ, കൂടുതല്‍ വെളിച്ചമുള്ളേടത്തോ.
– ഓഷോ
















