Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 05:18 am IST
in Samskriti

മമതാരൂപോളഹംബുദ്ധിഃ കൃതജ്ഞതഃ കാമമോഹിതഃ

നാനാമൂര്‍ത്തിധരോ ധീരോ ഭിന്നദേവസ്വരൂപധൃകുതഃ

752. കാമമോഹിതഃ – കാമംകൊണ്ടു മോഹിച്ചവന്‍. ഭഗവാനു കാമങ്ങളില്ല. കാമം ആഗ്രഹമാണ്. ഭഗവാന് ആഗ്രഹിക്കപ്പെടേണ്ടതായി ഒന്നുമില്ല. എങ്കിലും അവതാരകഥകളില്‍ പ്രത്യേകിച്ച് കൃഷ്ണാവതാരത്തില്‍, ഭക്ഷണത്തിലും പാനീയത്തിലും കന്നുകാലികളിലും സ്ത്രീകളിലുമൊക്കെ കാമമുള്ളവനായി ഭഗവാന്‍ അഭിനയിക്കുന്നുണ്ട്. കാമമോഹിതനാണെന്ന മോഹം നമുക്കുണ്ടാക്കി നമ്മെ മോഹിപ്പിക്കുന്നവന്‍ എന്നു വ്യാഖ്യാനിക്കാം.

753. നാനാമൂര്‍ത്തിധരഃ – പല രൂപങ്ങള്‍ സ്വീകരിച്ചവന്‍ ലോകാരംഭത്തില്‍ ഭഗവാന്‍ ബ്രഹ്മാവ്, വിഷ്ണു, ശ്രീപരമേശ്വരന്‍ എന്ന മൂന്നുമൂര്‍ത്തികളായി. അവരില്‍ ബ്രഹ്മമൂര്‍ത്തി സൃഷ്ടിയുടെയും വിഷ്ണുമൂര്‍ത്തി സംരക്ഷയുടെയും ശിവമൂര്‍ത്തി സംഹാരത്തിന്റെയും അധികാരം ഏറ്റെടുത്തു. ഈ മൂര്‍ത്തികളുടെ നിരന്തരമായ പ്രവര്‍ത്തനമാണു പ്രപഞ്ചപ്രവര്‍ത്തനം. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിന് അധര്‍മ്മികള്‍ തടസ്സമുണ്ടാക്കിയപ്പോള്‍ രക്ഷയുടെ ചുമതലക്കാരനായ വിഷ്ണുഭഗവാന് മാത്സ്യം, കൂര്‍മ്മം, വരാഹം തുടങ്ങി അനേകമനേകം രൂപങ്ങള്‍ ധര്‍മ്മസംസ്ഥാപനത്തിനായി സ്വീകരിക്കേണ്ടിവന്നു. ലോകങ്ങളും ലോകങ്ങളിലുള്ള സ്ഥാവര ജംഗമങ്ങളായ വസ്തുക്കളും ജീവികളുമെല്ലാം ഭഗവാന്റെ മൂര്‍ത്തികളാണെന്നും പറയാം.

754. ധീരഃ – ധീരന്‍. ധീരന്‍ എന്ന പദത്തിന് ധൈര്യമുള്ളവന്‍, സ്ഥിരതയുള്ളവന്‍, ധിഷണയുള്ളവന്‍, ബലവാന്‍, വിദ്വാന്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. ഇതെല്ലാം ഗുരുവായൂരപ്പനു ചേരുന്ന അര്‍ത്ഥങ്ങളാണ്. ഉദാഹരണങ്ങള്‍കൊണ്ട് സ്ഥാപിക്കേണ്ടതില്ല. ഉപാസക പക്ഷത്തില്‍ തന്റെ ഭക്തര്‍ക്ക് ധൈര്യവും സ്ഥൈര്യവും ധിഷണയും ബലവും ജ്ഞാനവും കൊടുത്തനുഗ്രഹിക്കുന്നവന്‍ എന്ന വ്യാഖ്യാനം മെച്ചം.

755. ഭിന്നദേവസ്വരൂപധൃക് – വേറെ വേറെ ദേവന്മാരുടെ സ്വരൂപം ധരിച്ചവന്‍. ഏകവും അദ്വൈതവുമായ പരബ്രഹ്മമാണു ഭഗവാന്‍. നിര്‍ഗുണവും നിരാകാരവും നിര്‍വികാരവുമായ ബ്രഹ്മത്തില്‍ സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടായപ്പോള്‍ ത്രിമൂര്‍ത്തികളുണ്ടായി. ത്രിമൂര്‍ത്തികള്‍ ഓരോരുത്തരും ത്രിഗുണങ്ങളില്‍ ഓരോന്നിന്റെ മൂര്‍ത്തികളാണെന്നു പറയാം. ബ്രഹ്മാവ് രജോഗുണമൂര്‍ത്തിയും വിഷ്ണുസത്ത്വഗുണമൂര്‍ത്തിയും ശിവന്‍ തമോഗുണമൂര്‍ത്തിയുമായി. പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍ നിരവധി ശക്തികള്‍ ഉണ്ടായി. പ്രപഞ്ചശക്തികള്‍ എന്ന് അവയെ വിളിക്കാം. വെളിച്ചവും ഇരുട്ടും തീയും കാറ്റും വെള്ളവും കടലുംപോലെ അനന്തവൈവിധ്യമുള്ള പ്രപഞ്ചശക്തികളെ നിയന്ത്രിക്കാനായി ത്രിമൂര്‍ത്തികള്‍ക്ക് നിരവധി ദേവന്മാരെ സൃഷ്ടിക്കേണ്ടിവന്നു. ഗുരുവായൂരപ്പന്‍ തന്നെ വിവിധ ദേവന്മാരായി രൂപം സ്വീകരിച്ചു. അങ്ങനെ ഭഗവാന്‍ സ്വീകരിച്ച ദേവസ്വരൂപങ്ങളില്‍ ചിലത് തുടര്‍ന്നുള്ള നാമങ്ങളില്‍ കാണാം.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.