കോട്ടയം: ജില്ലയിലെ റോഡുകള്‍ മുറിച്ച് പൈപ്പുകളും കേബിളുകളും ഇടുമ്പോള്‍ വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെടണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വി. സുഭാഷ് പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന പി.ഡബ്ല്യു.ഡി റോഡ്‌സ്, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനകം പരസ്പരം ആശയവിനിമയം നടത്താത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിസിറ്റി- ബി.എസ്.എന്‍.എല്‍ പോസ്റ്റുകളില്‍ അനധികൃതമായി ബോര്‍ഡുകള്‍ വയ്‌ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. പി.ഡബ്ല്യു.ഡി റോഡുകള്‍ക്ക് സമീപമുള്ള അനധികൃത കയ്യേറ്റങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനേ്വഷിച്ച് നടപടി എടുക്കേണ്ടതാണ്. ഈ വകുപ്പുകള്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ പദ്ധതികള്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ വകുപ്പ്തല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.
















