വഴക്കും വയ്യാവേലിയുമൊന്നും ആവശ്യമില്ലെന്നു നിങ്ങള്‍ക്കു മനസ്സിലാകും. അപ്പോഴേ നിങ്ങള്‍ മാനവസമുദായത്തിനു സഹായഹസ്തം നീട്ടാന്‍ സമര്‍ത്ഥനാകൂ. സര്‍വ്വമതങ്ങളുടെയും മൗലികമായ ഐക്യം പ്രതിപാദിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന എന്നതായിരുന്നു എന്റെ ഗുരുനാഥന്റെ ജീവിതസന്ദേശം. മറ്റുള്ള ആചാര്യന്മാര്‍ അവരുടെ പേരു പുലര്‍ത്തുന്ന ഓരോ പ്രതേ്യകമതങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ മഹാനായ ആചാര്യന്‍ സ്വന്തമായി ഒരവകാശവാദവും ഉന്നയിച്ചില്ല. ഒരു മതത്തിനും ഒരു ഉലച്ചിലും അവിടുന്നു വരുത്തിയിട്ടില്ല. കാരണം, സര്‍വമതങ്ങളും യഥാര്‍ത്ഥത്തില്‍ ഏകമായ സനാതനധര്‍മ്മത്തിന്റെ അംശഭൂതങ്ങളാണെന്ന് അവിടുന്ന് അനുഭവത്തില്‍ അറിഞ്ഞിരുന്നു.
– സ്വാമി വിവേകാനന്ദന്‍
















