കോട്ടയം: കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്.
കേരള പൊലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും നേതൃത്വം നല്‍കുന്ന പാനലാണ് നിലവില്‍ മല്‍സര രംഗത്ത് സജീവമായിട്ടുള്ളത്. പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ആര്‍ അജിത് (തിരുവനന്തപുരം) ആണ് പാനലിനു നേതൃത്വം നല്‍കുന്നത്. മറ്റ് പ്രതിനിധികള്‍: ബി റഫീഖ് (ആലപ്പുഴ), സജി സാരഗ് (കോട്ടയം), സുനില്‍ ജോര്‍ജ് (ഇടുക്കി), പി ശ്രീപദി (മലപ്പുറം), ടി അബ്ദുള്ളകോയ (കോഴിക്കോട്), കെ. ജെ മാത്യു (കണ്ണൂര്‍), കെ. വാസുദേവന്‍ (കാസര്‍ഗോഡ്). ബറ്റാലിയന്‍: വി. അനില്‍കുമാര്‍ (പത്തനംതിട്ട). നിക്ഷേപം: കെ. എസ് ചന്ദ്രാനന്ദന്‍ (തൃശൂര്‍). വനിതാ സംവരണം: എസ് ജയകുമാരി (കൊല്ലം), ബേബി വര്‍ഗീസ് (എറണാകുളം), കെ. എ ഗീത (പാലക്കാട്). സംവരണം: ഇ. എം സന്ദീപ് (വയനാട്).
തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം പേര്‍ നോമിനേഷന്‍ നല്‍കിയെങ്കിലും അവസാന നിമിഷം പിന്മാറിയതായാണ് സൂചന. ഇവര്‍ നിയമം തെറ്റിച്ചു പോസ്റ്റര്‍ പതിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















